Wednesday, September 19th, 2018

റാംലീല മൈതാനിയിലെ നടപടി : പോലീസിനും രാംദേവിനും സുപ്രിംകോടതി വിമര്‍ശനം

ന്യൂദല്‍ഹി : അഴിമതി വിരുദ്ധ സമരത്തിനിടെ രാം ലീല മൈതാനിയില്‍ നിന്നും യോഗാചാര്യന്‍ ബാബാ രാം ദേവിനെയും അനുയായികളെയും ഒഴിപ്പിച്ച നടപടി ജനാധിപത്യത്തിനു നേര്‍ക്കുള്ള അടിയാണെന്ന് സുപ്രീംകോടതി. നടപടി ജനങ്ങളും സര്‍ക്കാറും തമ്മിലുള്ള പരസ്പര വിശ്വാസക്കുറവിനെയാണ് കാട്ടുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. അഴിമതി വിരുദ്ധ സമരം അക്രമത്തിലെത്തിച്ചതിന് രാംദേവിനെയും കോടതി വിമര്‍ശിച്ചു. രാം ദേവിനെയും അനുയായികളേയും മൈതാനത്ത് നിന്ന് രാത്രിയില്‍ ഒഴിപ്പിച്ച നടപടി ഒഴിവാക്കാമായിരുന്നു. ഇത് കാരണം സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുജനങ്ങളാണ് ബുദ്ധിമുട്ടിയതെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസ് നടപടിയെ … Continue reading "റാംലീല മൈതാനിയിലെ നടപടി : പോലീസിനും രാംദേവിനും സുപ്രിംകോടതി വിമര്‍ശനം"

Published On:Feb 23, 2012 | 12:45 pm

ന്യൂദല്‍ഹി : അഴിമതി വിരുദ്ധ സമരത്തിനിടെ രാം ലീല മൈതാനിയില്‍ നിന്നും യോഗാചാര്യന്‍ ബാബാ രാം ദേവിനെയും അനുയായികളെയും ഒഴിപ്പിച്ച നടപടി ജനാധിപത്യത്തിനു നേര്‍ക്കുള്ള അടിയാണെന്ന് സുപ്രീംകോടതി. നടപടി ജനങ്ങളും സര്‍ക്കാറും തമ്മിലുള്ള പരസ്പര വിശ്വാസക്കുറവിനെയാണ് കാട്ടുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. അഴിമതി വിരുദ്ധ സമരം അക്രമത്തിലെത്തിച്ചതിന് രാംദേവിനെയും കോടതി വിമര്‍ശിച്ചു.
രാം ദേവിനെയും അനുയായികളേയും മൈതാനത്ത് നിന്ന് രാത്രിയില്‍ ഒഴിപ്പിച്ച നടപടി ഒഴിവാക്കാമായിരുന്നു. ഇത് കാരണം സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുജനങ്ങളാണ് ബുദ്ധിമുട്ടിയതെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസ് നടപടിയെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട രാജ്ബാലയുടെ കുടുംബത്തിന് അഞ്ച്‌ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സ്ഥലത്ത് അക്രമം കാട്ടിയ പോലീസുകാര്‍ക്കെതിരെയും രാദേവിന്റെ അനുയായികള്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കാനും കോടതി ഉത്തരവിട്ടു.
എന്നാല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ തന്റെ അനുയായികളോട് രാം ദേവ് ആവശ്യപ്പെടുകയായിരുന്നുവെന്നും അവരുടെ നിലപാടാണ് തങ്ങളെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് തങള്‍ക്ക് നേരെ ബലം പ്രയോഗിച്ചതെന്നായിരുന്നു രാംദേവിന്റെ ആരോപണം. യു.പി.എ സര്‍ക്കാറിന്റെ അഴിമതിക്കെതിരെയാണ് രാംലീലാ മൈതാനിയില്‍ യോഗ ഗുരു ബാബ രാംദേവും സംഘവും സമരം നടത്തിയത്.

LIVE NEWS - ONLINE

  • 1
    3 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    4 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    5 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    6 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    8 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    8 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    8 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    9 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    9 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല