Thursday, January 24th, 2019

റബ്‌കോ നിക്ഷേപസമാഹരണ നിര്‍ദ്ദേശം ജില്ലാകമ്മിറ്റികള്‍ തള്ളി

തിരു: സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട റബ്‌കോയെ സഹായിക്കാന്‍ നിക്ഷേപ സമാഹരണം നടത്താനുളള സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനം ജില്ലാകമ്മിറ്റി തള്ളി. പാര്‍ട്ടി നിയന്ത്രണത്തിലുളള സഹകരണ ബാങ്കുകളില്‍ നിന്ന്‌്‌ റബ്‌കോയ്‌ക്ക്‌ വായ്‌പ നല്‍കി പണം സമാഹരിക്കാനുളള തീരുമാനമാണ്‌ ജില്ലാ കമ്മിറ്റികള്‍ എതിര്‍ത്തത്‌. മിക്ക കമ്മിറ്റികളുടെയും എതിര്‍പ്പ്‌ അവഗണിച്ചായിരുന്നു സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനമെടുത്തത്‌. ഏപ്രില്‍ 28ന്‌ നടന്ന സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്‌ റബ്‌കോയ്‌ക്ക്‌ പാര്‍ട്ടി നിയന്ത്രണത്തിലുളള സഹകരണ സംഘങ്ങള്‍ വായ്‌പ നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു … Continue reading "റബ്‌കോ നിക്ഷേപസമാഹരണ നിര്‍ദ്ദേശം ജില്ലാകമ്മിറ്റികള്‍ തള്ളി"

Published On:May 25, 2013 | 3:07 pm

തിരു: സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട റബ്‌കോയെ സഹായിക്കാന്‍ നിക്ഷേപ സമാഹരണം നടത്താനുളള സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനം ജില്ലാകമ്മിറ്റി തള്ളി. പാര്‍ട്ടി നിയന്ത്രണത്തിലുളള സഹകരണ ബാങ്കുകളില്‍ നിന്ന്‌്‌ റബ്‌കോയ്‌ക്ക്‌ വായ്‌പ നല്‍കി പണം സമാഹരിക്കാനുളള തീരുമാനമാണ്‌ ജില്ലാ കമ്മിറ്റികള്‍ എതിര്‍ത്തത്‌.
മിക്ക കമ്മിറ്റികളുടെയും എതിര്‍പ്പ്‌ അവഗണിച്ചായിരുന്നു സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനമെടുത്തത്‌. ഏപ്രില്‍ 28ന്‌ നടന്ന സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്‌ റബ്‌കോയ്‌ക്ക്‌ പാര്‍ട്ടി നിയന്ത്രണത്തിലുളള സഹകരണ സംഘങ്ങള്‍ വായ്‌പ നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്‌. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ആലപ്പുഴ ജില്ലാ സെക്രട്ടറി സി. ബി. ചന്ദ്രബാബുവും ഉള്‍പ്പെടെയുള്ളവര്‍ തീരുമാനത്തിലെ ചോദ്യം ചെയ്‌ത്‌ രംഗത്തെത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല.
പിരിവിന്റെ കാര്യം ചര്‍ച്ചയ്‌ക്ക്‌ വന്നപ്പോള്‍ ഭൂരിപക്ഷം ജില്ലാകമ്മിറ്റികളിലും എതിര്‍പ്പുയര്‍ന്നു. പിണറായിയുടെയും ഇ. പി. ജയരാജന്റെയും നേതൃത്വത്തില്‍ യോഗം നടന്ന കണ്ണൂരില്‍ മാത്രമാണ്‌ പിരിവ്‌ കാര്യമായി നടക്കുന്നത്‌. പിണറായി വിജയന്‍ സഹകരണ മന്ത്രിയായിരിക്കെ രൂപംകൊണ്ട സഹകരണ സ്ഥാപനമാണ്‌ റബ്‌കോ. പൂര്‍ണമായും സി.പി.ഐ.എം നിയന്ത്രണത്തിലുളള റബ്‌കോ കെട്ടിട നിര്‍മ്മാണത്തിലടക്കം ധൂര്‍ത്തു മൂലം സ്ഥാപനം ഇന്ന്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌. റബ്‌കോയ്‌ക്ക്‌ വായ്‌പ നല്‍കി കടക്കെണിയിലായ കോട്ടയം, പാലക്കാട്‌ ജില്ലാ സഹകരണ ബാങ്കുകളും പ്രതിസന്ധിയിലാണ്‌. അതേസമയം വായ്‌പയെടുത്ത പണം തിരിച്ചടക്കാത്തതിന്റെ പേരില്‍ സംസ്ഥാന സഹകരണ ബാങ്കില്‍ നിന്ന്‌ ജപ്‌തി ഭീഷണി നേരിടുന്ന റബ്‌കോയ്‌ക്ക്‌ വേണ്ടി വീണ്ടും പണപ്പിരിവ്‌ നടത്താനാണ്‌ തീരുമാനം.  

LIVE NEWS - ONLINE

  • 1
    11 mins ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 2
    21 mins ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 3
    28 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 4
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 5
    15 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 6
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 7
    19 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 8
    19 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 9
    20 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി