Wednesday, January 23rd, 2019

റഫറിക്ക് പിഴച്ചു: ഇന്ത്യന്‍ ബോക്‌സിംഗ് താരം വികാസ് കൃഷ്ണ പുറത്ത്

ലണ്ടന്‍ : ബോക്‌സിംഗ് മത്സര ഫലം തിരുത്തിയപ്പോള്‍ ഇന്ത്യന്‍ താരം പുറത്ത്. പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗം ബോക്‌സിംഗില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയുടെ വികാസ് കൃഷ്ണനെയാണ് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ അയോഗ്യനാക്കിയത്. വികാസിന്റെ എതിരാളി അമേരിക്കയുടെ എറോള്‍ സ്‌പെന്‍സ് നല്‍കിയ അപ്പീല്‍ പരിഗണിച്ച് മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് അന്താരാഷ്ട്ര അമച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ റഫറിയുടെ തീരുമാനം തിരുത്തിയത്. ഇതോടെ എറോള്‍ സ്‌പെന്‍സ് ക്വാര്‍ട്ടറിലെത്തി. 13-11 ന് വികാസ് വിജയിച്ചുവെന്നായിരുന്നു ഇന്നലെ റഫറി പ്രഖ്യാപിച്ചത്. … Continue reading "റഫറിക്ക് പിഴച്ചു: ഇന്ത്യന്‍ ബോക്‌സിംഗ് താരം വികാസ് കൃഷ്ണ പുറത്ത്"

Published On:Aug 4, 2012 | 4:39 am

ലണ്ടന്‍ : ബോക്‌സിംഗ് മത്സര ഫലം തിരുത്തിയപ്പോള്‍ ഇന്ത്യന്‍ താരം പുറത്ത്. പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗം ബോക്‌സിംഗില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയുടെ വികാസ് കൃഷ്ണനെയാണ് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ അയോഗ്യനാക്കിയത്. വികാസിന്റെ എതിരാളി അമേരിക്കയുടെ എറോള്‍ സ്‌പെന്‍സ് നല്‍കിയ അപ്പീല്‍ പരിഗണിച്ച് മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് അന്താരാഷ്ട്ര അമച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ റഫറിയുടെ തീരുമാനം തിരുത്തിയത്. ഇതോടെ എറോള്‍ സ്‌പെന്‍സ് ക്വാര്‍ട്ടറിലെത്തി. 13-11 ന് വികാസ് വിജയിച്ചുവെന്നായിരുന്നു ഇന്നലെ റഫറി പ്രഖ്യാപിച്ചത്. മൂന്നാം റൗണ്ടില്‍ വികാസ് കൃഷ്ണന്‍ വരുത്തിയ ഒമ്പത് ഫൗളുകളില്‍ ഒന്നു മാത്രമാണ് റഫറിയുടെ ശ്രദ്ധയില്‍ പെട്ടതെന്ന് അപ്പീല്‍ കമ്മിറ്റി കണ്ടെത്തി. തുടര്‍ന്ന് സ്‌പെന്‍സിന് നാലു പോയിന്റുകള്‍ കൂടി നല്‍കാന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് 15-13 ന് സ്‌പെന്‍സ് വിജയിച്ചതായി ബോക്‌സിങ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്.
അതേ സമയം മത്സരഫലം തിരുത്തിയ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ ജൂറിയുടെ തീരുമാനത്തിനെതിരെ ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷനും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും പ്രതിഷേധിച്ചു. ഇന്ത്യന്‍ ബോക്‌സിംഗ് താരങ്ങള്‍ യോഗം ചേര്‍ന്നതിനു ശേഷം ഭാവി നടപടികള്‍ തീരുമാനിക്കുമെന്ന് ഒളിമ്പിക്‌സിലെ ഇന്ത്യന്‍ സംഘത്തലവന്‍ ബ്രിഗേഡിയര്‍ രാജ പറഞ്ഞു. തീരുമാനത്തിനെതിരെ ഇന്ത്യ പരാതി നല്‍കുമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍