Sunday, July 21st, 2019

രേഖകളില്‍ കൃത്രിമം നടത്തിയതായി പ്രധാനാധ്യാപകനെതിരെ പരാതി

കണ്ണൂര്‍ : റിക്കാര്‍ഡില്‍ കൃത്രിമം നടത്തി അര്‍ഹമായ പ്രമോഷന്‍ നല്‍കാതെ ചതിച്ചതായി പ്രധാന അധ്യാപകനെതിരെ അധ്യാപിക കോടതിയില്‍ ഹരജി നല്‍കി. വാരം യു.പി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനായ എം.പി മോഹനനെതിരെയാണ് അധ്യാപികയായ എളയാവൂര്‍ പോത്തോടി പറമ്പിലെ നന്ദനത്തില്‍ കെ.വി. സുധാദേവി(35) കോടതിയില്‍ ഹരജി നല്‍കിയത്. അധ്യാപികയുടെ പ്രതീക്ഷിത ഒഴിവില്‍ 2007 ജൂലൈ 17ന് ചേര്‍ന്ന തന്നെ മറികടന്ന് മറ്റൊരു അധ്യാപികക്ക് നിയമനം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. തന്നോടൊപ്പം ചേര്‍ന്ന മറ്റൊരു അധ്യാപികയുടെ പിതാവ് വിവരാവകാശ നിയമപ്രകാരം സ്‌കൂളിലെ … Continue reading "രേഖകളില്‍ കൃത്രിമം നടത്തിയതായി പ്രധാനാധ്യാപകനെതിരെ പരാതി"

Published On:Feb 18, 2012 | 7:59 am

കണ്ണൂര്‍ : റിക്കാര്‍ഡില്‍ കൃത്രിമം നടത്തി അര്‍ഹമായ പ്രമോഷന്‍ നല്‍കാതെ ചതിച്ചതായി പ്രധാന അധ്യാപകനെതിരെ അധ്യാപിക കോടതിയില്‍ ഹരജി നല്‍കി.
വാരം യു.പി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനായ എം.പി മോഹനനെതിരെയാണ് അധ്യാപികയായ എളയാവൂര്‍ പോത്തോടി പറമ്പിലെ നന്ദനത്തില്‍ കെ.വി. സുധാദേവി(35) കോടതിയില്‍ ഹരജി നല്‍കിയത്. അധ്യാപികയുടെ പ്രതീക്ഷിത ഒഴിവില്‍ 2007 ജൂലൈ 17ന് ചേര്‍ന്ന തന്നെ മറികടന്ന് മറ്റൊരു അധ്യാപികക്ക് നിയമനം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. തന്നോടൊപ്പം ചേര്‍ന്ന മറ്റൊരു അധ്യാപികയുടെ പിതാവ് വിവരാവകാശ നിയമപ്രകാരം സ്‌കൂളിലെ രേഖയുടെ പകര്‍പ്പ് വാങ്ങിയപ്പോഴാണ് സീനിയോറിറ്റി മറികടന്നാണ് മറ്റൊരു അധ്യാപികക്ക് സ്ഥിരനിയമനം നല്‍കിയതെന്നും അതിന് വേണ്ടി രേഖകളില്‍ കൃത്രിമം നടത്തിയതായി മനസിലായെന്നുമാണ് സുധാദേവിയുടെ പരാതി. കോടതി ഉത്തരവ് പ്രകാരം മുന്‍ പ്രധാനാധ്യാപകനായ മോഹനനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.

LIVE NEWS - ONLINE

  • 1
    5 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    6 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    14 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    15 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    17 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    18 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍