Friday, July 19th, 2019

രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

സുരേശ് കല്ലട എന്ന ദീര്‍ഘദൂര ബസില്‍ യാതക്കാര്‍ക്ക് നേരിടേണ്ടി വന്ന മനുഷ്യത്വരഹിതമായ പീഡനങ്ങളും നിയമലംഘനങ്ങളുമാണ് നവ മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ചര്‍ച്ച ചെയ്യുന്നത്. ഒരു യാത്രക്കാരന്‍ തനിക്കു നേരിടേണ്ടി വന്ന പീഡന ദൃശ്യം ലൈവായി വെളിപ്പെടുത്തിയതോടെയാണ് വര്‍ഷങ്ങളായി തുടരുന്ന ക്രൂരത പുറത്തറിഞ്ഞത്. വിഷയം വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായപ്പോള്‍ അധികൃതര്‍ ഉണര്‍ന്നു. ചില നടപടികള്‍ തുടങ്ങി. ഇത് പതിവ് നാടകത്തിന്റെ ആവര്‍ത്തനം. ഒരു വിഷയത്തില്‍ ജനം ഇടപെടുമ്പോള്‍ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യ. യഥാര്‍ത്ഥത്തില്‍ കല്ലട സംഭവത്തില്‍ പ്രതിക്കൂട്ടില്‍ … Continue reading "രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച"

Published On:Apr 23, 2019 | 1:33 pm

സുരേശ് കല്ലട എന്ന ദീര്‍ഘദൂര ബസില്‍ യാതക്കാര്‍ക്ക് നേരിടേണ്ടി വന്ന മനുഷ്യത്വരഹിതമായ പീഡനങ്ങളും നിയമലംഘനങ്ങളുമാണ് നവ മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ചര്‍ച്ച ചെയ്യുന്നത്. ഒരു യാത്രക്കാരന്‍ തനിക്കു നേരിടേണ്ടി വന്ന പീഡന ദൃശ്യം ലൈവായി വെളിപ്പെടുത്തിയതോടെയാണ് വര്‍ഷങ്ങളായി തുടരുന്ന ക്രൂരത പുറത്തറിഞ്ഞത്. വിഷയം വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായപ്പോള്‍ അധികൃതര്‍ ഉണര്‍ന്നു. ചില നടപടികള്‍ തുടങ്ങി. ഇത് പതിവ് നാടകത്തിന്റെ ആവര്‍ത്തനം. ഒരു വിഷയത്തില്‍ ജനം ഇടപെടുമ്പോള്‍ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യ. യഥാര്‍ത്ഥത്തില്‍ കല്ലട സംഭവത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മോട്ടോര്‍ വാഹന വകപ്പാണ്. വാഹനമാഫിയയില്‍ നിന്നും കൈക്കുലി വാങ്ങുന്നത് ഉദ്യോഗസ്ഥരാണ്. പ്രതികരണ ശീലം ഉപേക്ഷിച്ച യാത്രക്കാരാണ് ഹതഭാഗ്യര്‍. കുടുംബവും കുട്ടികളുമായി സഞ്ചരിക്കുന്നവരെ വാഹന പരിശോധനയുടെ പേരില്‍ പീഢിപ്പിക്കുകയും പിഴിയുകയും ചെയ്യുന്ന പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പതിവ് വഴിയോരക്കാഴ്ചയാണ്. ആദ്യം നിയമ ലംഘനവും ചട്ടലംഘനവും നടത്തുന്നതും അവരാണ്. എല്ലാ ഉദ്യോഗസ്ഥരെയും അടച്ചാക്ഷേപിക്കുകയല്ല. എന്നാല്‍ രാത്രി കാല ബസുകള്‍ പരിശോധിക്കാന്‍ ഇവര്‍ തയ്യാറല്ല. ഇത് എന്തുകൊണ്ടാണ് എന്ന ജനത്തിന്റെ സംശയം ന്യായമാണ്. അമിത വേഗത, അമിത നിരക്ക് ,യാത്രക്കാരോടുള്ള മോശം പെരുമാറ്റം എന്നിവക്ക് പുറമേ കൂടുതല്‍ ഗൗരവമുള്ള കുറ്റകൃത്യങ്ങളും രാത്രി കാല ബസ് സര്‍വീസിന്റെ ഭാഗമായി നടക്കുന്നുണ്ട്. ലഹരി വസ്തുക്കള്‍, കഞ്ചാവ് ,ഹവാലപ്പണം, ആയുധങ്ങള്‍ എന്നിവ കടത്താനും ഈ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. കൈക്കൂലി കൊടുത്ത് വഴിയിലെ പരിശോധന ഒഴിവാക്കാം എന്നതാണ് ഇവയിലെ പ്രത്യേകത.
മറ്റൊരു പ്രധാന കാര്യം. യാത്രക്കാരോടുള്ള മാന്യതയില്ലാത്ത പെരുമാറ്റമാണ്. അവരുടെ സുരക്ഷ ബസ് നടത്തിപ്പുകാര്‍ ഉറപ്പു വരുത്തുന്നില്ല. വാഹനങ്ങളുടെ രേഖ, കണ്ടീഷന്‍ എന്നിവയുടെ പരിശോധനയില്‍ നിന്ന് ഒഴിവാക്കപ്പെടും. അപകടത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് പലപ്പോഴും അര്‍ഹതപ്പെട്ട നഷ്ട പരിഹാരം പോലും ലഭിക്കില്ല.
പല ബസുകളിലും ജീവനക്കാരായി കുറ്റവാളികളായ പ്രതികളെ നിയോഗിക്കന്നു എന്നത് പരസ്യമായ രഹസ്യമാണ്. പോലീസ് പരിശോധനയില്ലാത്തതിനാല്‍ പ്രതികള്‍ക്ക് ബസില്‍ ഒളിവു ജീവിതം നയിക്കാം. ബസ് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഈ ഗുണ്ടാസംഘം തല്ലിത്തീര്‍ക്കും. ഉടമക്കും സന്തോഷം. ഇനി രണ്ടു ദിവസത്തേക്ക് ഇ ബസ് കമ്പനികളില്‍ കൊണ്ടു പിടിച്ച പരിശോധനയായിരിക്കും. പ്രതിഷേധത്തിന്റെ ചൂട് അടങ്ങുമ്പോള്‍ കല്ലടക്കാരനും മറ്റുള്ളവരും വീണ്ടും യാത്രക്കാരെ കൊല്ലാക്കൊല ചെയ്യും. രാഷ്ട്രീയ മേധാവിത്വത്തിനപ്പുറം ഉദ്യോഗസ്ഥമേധാവിത്വം നിലനില്‍ക്കുന്ന കേരളത്തില്‍ ഈ നിയമ ലംഘകരായ കൈക്കുലിക്കാരെയാണ് ആദ്യം നിയന്ത്രിക്കേണ്ടത്. ഒപ്പം ഇതിനൊക്കെ ഒത്താശ ചെയ്യുന്ന രാഷ്ടീയക്കാരെയും.
കെ എസ് ആര്‍ ടി സി അനുഭവിക്കുന്ന പ്രതിസന്ധിയും ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യണം. ആ സ്ഥാപനത്തിലെ തുരപ്പന്മാരായ ജീവനക്കാരാണ് കെ എസ് ആര്‍ ടി സിക്ക് ചരമഗീതമെഴുതുന്നത്.
അടുത്തിടെ ലക്ഷങ്ങള്‍ മുടക്കി നിരത്തിലിറക്കിയ സ്‌കാനിയ ബസുകളെ ഗാരേജി ലാക്കിയത് സ്വകാര്യ ബസ് ലോബിയോട് ഒത്തുകളിച്ച ഉദ്യോഗസ്ഥരാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കല്ലട വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബസ് വ്യവസായത്തിലെ നല്ലതും ചീത്തയുമായ എല്ലാ വശങ്ങളും പൊതു സമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കാന്‍ മാധ്യമങ്ങളും ഇടപെടണം.

LIVE NEWS - ONLINE

 • 1
  5 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  7 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  9 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  10 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  13 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  14 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  14 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  14 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  14 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം