ന്യൂഡല്‍ഹി : രാജ്യത്തെ കമ്പനി തലവന്മാരുടെ ശമ്പളം ശരാശരി രണ്ടുകോടിയെന്ന് പഠന റിപ്പോര്‍ട്ട്. സി ഇ ഒമാര്‍ക്ക് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥരുടേത് ശരാശരി ഒരു കോടിരൂപയും. കണ്സല്ട്ടിംഗ് സ്ഥാപനമായ ഹെ ഗ്രൂപ്പ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചില വന്‍ വ്യവസായ സ്ഥാപനങ്ങളില്‍ ഇത് ഏഴുകോടിവരെയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനികള്‍ നല്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ള കണക്കാണ് ഇത്. ഇന്ത്യയിലെ 87 സ്ഥാപനങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞതെന്ന് ഹെ ഗ്രൂപ്പ് വാക്താവ് ശ്രീധര്‍ ഗണേശന് പറഞ്ഞു. … Continue reading "രാജ്യത്തെ സി ഇ ഒമാരുടെ പ്രതിഫലം ശരാശരി രണ്ടുകോടി"
ന്യൂഡല്‍ഹി : രാജ്യത്തെ കമ്പനി തലവന്മാരുടെ ശമ്പളം ശരാശരി രണ്ടുകോടിയെന്ന് പഠന റിപ്പോര്‍ട്ട്. സി ഇ ഒമാര്‍ക്ക് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥരുടേത് ശരാശരി ഒരു കോടിരൂപയും. കണ്സല്ട്ടിംഗ് സ്ഥാപനമായ ഹെ ഗ്രൂപ്പ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചില വന്‍ വ്യവസായ സ്ഥാപനങ്ങളില്‍ ഇത് ഏഴുകോടിവരെയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനികള്‍ നല്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ള കണക്കാണ് ഇത്.
ഇന്ത്യയിലെ 87 സ്ഥാപനങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞതെന്ന് ഹെ ഗ്രൂപ്പ് വാക്താവ് ശ്രീധര്‍ ഗണേശന് പറഞ്ഞു. രാജ്യത്തെ മറ്റ് കമ്പനി ജീവനക്കാരുടേതിനോട് താരതമ്യം ചെയ്യുമ്പോള്‍ സി ഇ ഒമാരുടെ ശമ്പളം 2.6ഇരട്ടി വരുമെന്നും പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെ റാഞ്ചാന്‍ മറ്റു കമ്പനികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ സി ഇ ഒമാര്‍ക്ക് ലഭിക്കുന്ന ശമ്പളം ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു.