Sunday, February 17th, 2019

രോഗങ്ങളിലെ ലിംഗ വ്യത്യാസം ശാസ്ത്രലോകത്തിന് വെല്ലുവിളിയാകുന്നു

രോഗങ്ങളിലെ സ്ത്രീ,പുരുഷ വ്യത്യാസം ശാസ്ത്രലോകത്തിന് തലവേദനയാകുന്നു. ഒരേ രോഗത്തിന് സ്ത്രീക്കും പുരുഷനും വ്യത്യസ്തസ്വഭാവം കൈവരുന്ന പശ്ചാത്തലത്തില്‍ ഇതിന് അനുയോജ്യമായ മരുന്നുകള്‍ വികസിപ്പിച്ചെടുക്കുകയെന്നതാണ് മരുന്നു പരീക്ഷണത്തിലെ ഇനി വരാന്‍ പോകുന്ന പ്രധാന വെല്ലുവിളി. പ്രത്യേകിച്ചും ഹൃദ്രോഗം, അര്‍ബുദം, കരള്‍ രോഗം, അസ്ഥിസംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സ്ത്രീ, പുരുഷ വ്യത്യാസം പ്രകടമാണെന്ന കണ്ടെത്തലിന്റെ സാഹചര്യത്തില്‍. ഈ മേഖലയില്‍ ഗവേഷകര്‍ക്ക് ഏറെയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി തുടരുന്ന ഗവേഷണത്തില്‍ ഏറെയും പുരുഷന്‍മാരെ കേന്ദ്രീകരിച്ചുള്ളതാണെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു. സാമൂഹ്യപരമായ … Continue reading "രോഗങ്ങളിലെ ലിംഗ വ്യത്യാസം ശാസ്ത്രലോകത്തിന് വെല്ലുവിളിയാകുന്നു"

Published On:Mar 26, 2013 | 4:51 pm

രോഗങ്ങളിലെ സ്ത്രീ,പുരുഷ വ്യത്യാസം ശാസ്ത്രലോകത്തിന് തലവേദനയാകുന്നു. ഒരേ രോഗത്തിന് സ്ത്രീക്കും പുരുഷനും വ്യത്യസ്തസ്വഭാവം കൈവരുന്ന പശ്ചാത്തലത്തില്‍ ഇതിന് അനുയോജ്യമായ മരുന്നുകള്‍ വികസിപ്പിച്ചെടുക്കുകയെന്നതാണ് മരുന്നു പരീക്ഷണത്തിലെ ഇനി വരാന്‍ പോകുന്ന പ്രധാന വെല്ലുവിളി. പ്രത്യേകിച്ചും ഹൃദ്രോഗം, അര്‍ബുദം, കരള്‍ രോഗം, അസ്ഥിസംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സ്ത്രീ, പുരുഷ വ്യത്യാസം പ്രകടമാണെന്ന കണ്ടെത്തലിന്റെ സാഹചര്യത്തില്‍. ഈ മേഖലയില്‍ ഗവേഷകര്‍ക്ക് ഏറെയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി തുടരുന്ന ഗവേഷണത്തില്‍ ഏറെയും പുരുഷന്‍മാരെ കേന്ദ്രീകരിച്ചുള്ളതാണെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു. സാമൂഹ്യപരമായ പല കാരണങ്ങള്‍ കൊണ്ട് സ്ത്രീകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് അധികം പ്രാധാന്യം ലഭിച്ചിട്ടില്ല.
ഹൃദ്രോഗം പോലുള്ള രോഗലക്ഷണങ്ങളില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പലപ്പോഴും വ്യത്യസ്ത ലക്ഷണങ്ങളാണ് കാണിക്കുക. ഉദാഹരണത്തിന്, പുരുഷന്‍മാര്‍ക്ക് നെഞചില്‍ നിന്നാരംഭിക്കുന്ന വേദന ഇടതു കയ്യിലേക്ക് പടരുന്നതാണ് ഹൃദ്രോഗ ലക്ഷണമെങ്കില്‍ സ്ത്രീകള്‍ക്ക് അടിവയറിലുള്ള വേദനയും ഛര്‍ദ്ദിക്കാനുള്ള പ്രവണതയുമാണ്. വന്‍കുടലില്‍ വരുന്ന അര്‍ബുദത്തെ സംബന്ധിച്ചാണെങ്കില്‍ സ്ത്രീകള്‍ക്ക് പൊതുവെ പ്രായം ചെല്ലുമ്പോഴാണ് കൂടുതലും കണ്ടുവരുന്നതെങ്കില്‍ പുരുഷന്‍മാര്‍ക്ക് അത് ചെറുപ്രായത്തില്‍ തന്നെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പല കാരണങ്ങളും ഉണ്ടെന്നിരിക്കെ ലിംഗവ്യത്യാസത്തെ കുറിച്ച് വ്യക്തമായ പഠനം നടത്താതെ മരുന്നുകള്‍ തയ്യാറാക്കുന്നത് ശരിയല്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ രോഗികളുടെ വത്യസ്ത ശരീര പ്രകൃതിക്കനുസരിച്ച് തയ്യാറാക്കിയില്ലെങ്കില്‍ കൃത്യമായ ഫലം തരില്ലെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ പാദുവ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഇറ്റാലിയന്‍ ഗവേഷകനായ ജിയോവനെല്ല ബാജിയോ പറയുന്നു. അതുകൊണ്ട് തന്നെ ലിംഗവ്യത്യാസമനുസരിച്ച് മരുന്നുകള്‍ നല്‍കേണ്ട അളവും ചികിത്സാരീതിയും മാറ്റണമെന്നും അദ്ദേഹം പറയുന്നു.

LIVE NEWS - ONLINE

 • 1
  6 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 2
  9 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 3
  14 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 4
  16 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 5
  17 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 6
  1 day ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 7
  1 day ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 8
  1 day ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 9
  2 days ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും