Wednesday, July 17th, 2019

രക്തം മാറി നല്‍കി രോഗി മരിച്ച സംഭവം ; നഴ്‌സിന് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട് : രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിക്കാനിടയായ സംഭവത്തില്‍ നഴ്‌സിന് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച മൂന്നംഗ ഉന്നത സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിയ്യുള്ളത്. മരിച്ച തങ്കത്തിനു രക്തം നല്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു രോഗിക്ക് നല്‍കേണ്ട രക്തം നഴ്‌സ് അബദ്ധത്തില്‍ മാറി നല്‍കിയതാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍ . റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. കുറ്റിയില്‍ താഴം സ്വദേശി തങ്കം എന്ന സ്ത്രീയാണ് മരിച്ചത്. … Continue reading "രക്തം മാറി നല്‍കി രോഗി മരിച്ച സംഭവം ; നഴ്‌സിന് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട്"

Published On:May 10, 2013 | 11:34 am

കോഴിക്കോട് : രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിക്കാനിടയായ സംഭവത്തില്‍ നഴ്‌സിന് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച മൂന്നംഗ ഉന്നത സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിയ്യുള്ളത്. മരിച്ച തങ്കത്തിനു രക്തം നല്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു രോഗിക്ക് നല്‍കേണ്ട രക്തം നഴ്‌സ് അബദ്ധത്തില്‍ മാറി നല്‍കിയതാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍ . റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. കുറ്റിയില്‍ താഴം സ്വദേശി തങ്കം എന്ന സ്ത്രീയാണ് മരിച്ചത്. ഉദരരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ അസുഖം ഭേദമായി ഇന്നു ആശുപത്രി വിടാനിരിക്കെയാണ് സംഭവം. മറ്റൊരു രോഗിക്കു നല്‍കേണ്ട എ നെഗറ്റീവ് ഗ്രൂപ്പിലുള്ള രക്തമാണ് ഒ പോസിറ്റീവ് ഗ്രൂപ്പ് രക്തമുള്ള തങ്കത്തിനു നല്‍കിയത്.

LIVE NEWS - ONLINE

  • 1
    15 mins ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    2 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    4 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    5 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    6 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    7 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    8 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ