Wednesday, September 26th, 2018

യൂത്ത് കോണ്‍ഗ്രസ് അക്രമം: സഭയില്‍ അടിയന്തരപ്രമേയം

തിരു : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തുന്നതിനിടെ എ ഐ വൈ എഫ് പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സി പി ഐയിലെ സി ദിവാകരനാണ് നോട്ടീസ് നല്‍കിയത്. പെരുവഴിയില്‍ പെണ്‍കുട്ടിയെ തല്ലാന്‍ നാണമില്ലേയെന്ന് നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് ദിവാകരന്‍ പറഞ്ഞു. അക്രമത്തിന് പുതുപ്പള്ളിയില്‍ നിന്ന് ഗുണ്ടകളെ ഇറക്കിയെന്നും ദിവാകരന്‍ ആരോപിച്ചു. എന്നാല്‍ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ … Continue reading "യൂത്ത് കോണ്‍ഗ്രസ് അക്രമം: സഭയില്‍ അടിയന്തരപ്രമേയം"

Published On:Jul 9, 2013 | 9:59 am

തിരു : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തുന്നതിനിടെ എ ഐ വൈ എഫ് പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സി പി ഐയിലെ സി ദിവാകരനാണ് നോട്ടീസ് നല്‍കിയത്. പെരുവഴിയില്‍ പെണ്‍കുട്ടിയെ തല്ലാന്‍ നാണമില്ലേയെന്ന് നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് ദിവാകരന്‍ പറഞ്ഞു. അക്രമത്തിന് പുതുപ്പള്ളിയില്‍ നിന്ന് ഗുണ്ടകളെ ഇറക്കിയെന്നും ദിവാകരന്‍ ആരോപിച്ചു.
എന്നാല്‍ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയായിരുന്നുവെന്ന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പോലീസിനെ മറികടന്നാണ് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 500ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    39 mins ago

    കണ്ണൂരില്‍ 20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 2
    1 hour ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 3
    1 hour ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 4
    1 hour ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു

  • 5
    2 hours ago

    നാല്‍പ്പതുകാരിയായ അധ്യാപിക നാടുവിട്ടത് പത്താം ക്ലാസുകാരനൊടൊപ്പം

  • 6
    2 hours ago

    ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിക്കും

  • 7
    2 hours ago

    പടിക്കല്‍ കലമുടച്ച് ഇന്ത്യ

  • 8
    3 hours ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി സംശയം

  • 9
    4 hours ago

    വാനിന്റെ സ്റ്റിയറിങ്ങില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍