Wednesday, September 19th, 2018

യു പി എ സര്‍ക്കാറിന്റെ രണ്ടാംഘട്ട പരിഷ്‌കാരങ്ങള്‍ ഇന്ന്

ന്യുഡല്‍ഹി : യു പി എ സര്‍ക്കാറിന്റെ നിര്‍ണായക രണ്ടാംഘട്ട പരിഷ്‌കാരങ്ങള്‍ക്ക് ഇന്ന് മന്ത്രിസഭയുടെ പച്ചക്കൊടി കിട്ടിയേക്കും. ഇതില്‍ ഏറ്റവും നിര്‍ണായകമാകുക പെന്‍ഷന്‍, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശനിക്ഷേപ തീരുമാനമാണ്. ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനവും പെന്‍ഷന്‍ മേഖലയില്‍ 26 ശതമാനവുമാണ് വിദേശനിക്ഷേം ലക്ഷ്യമിടുന്നത്. ഇതു കൂടാതെ ദേശീയ നിക്ഷേപ ബോര്‍ഡ് രൂപീകരണം, വാണിജ്യ വിപണിയെ നിയന്ത്രിക്കുന്ന എഫ് എം സിക്ക് കൂടുതല്‍ അധികാരം നല്‍കല്‍, കമ്പനീസ് ആക്ടിനു കീഴില്‍ വരുന്ന എല്ലാ മേഖലകളിലും കോംപറ്റീഷന്‍ ബില്‍ കൊണ്ടുവരിക, … Continue reading "യു പി എ സര്‍ക്കാറിന്റെ രണ്ടാംഘട്ട പരിഷ്‌കാരങ്ങള്‍ ഇന്ന്"

Published On:Oct 4, 2012 | 5:56 am

ന്യുഡല്‍ഹി : യു പി എ സര്‍ക്കാറിന്റെ നിര്‍ണായക രണ്ടാംഘട്ട പരിഷ്‌കാരങ്ങള്‍ക്ക് ഇന്ന് മന്ത്രിസഭയുടെ പച്ചക്കൊടി കിട്ടിയേക്കും. ഇതില്‍ ഏറ്റവും നിര്‍ണായകമാകുക പെന്‍ഷന്‍, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശനിക്ഷേപ തീരുമാനമാണ്. ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനവും പെന്‍ഷന്‍ മേഖലയില്‍ 26 ശതമാനവുമാണ് വിദേശനിക്ഷേം ലക്ഷ്യമിടുന്നത്. ഇതു കൂടാതെ ദേശീയ നിക്ഷേപ ബോര്‍ഡ് രൂപീകരണം, വാണിജ്യ വിപണിയെ നിയന്ത്രിക്കുന്ന എഫ് എം സിക്ക് കൂടുതല്‍ അധികാരം നല്‍കല്‍, കമ്പനീസ് ആക്ടിനു കീഴില്‍ വരുന്ന എല്ലാ മേഖലകളിലും കോംപറ്റീഷന്‍ ബില്‍ കൊണ്ടുവരിക, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ട് എന്നിവയും കേന്ദ്രമന്ത്രിസഭായോഗം പരിഗണിക്കുന്നുണ്ട്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി രേഖകളും യോഗം ചര്‍ച്ച ചെയ്യും. ലക്‌നൗ, വാരണാസി, തിരുച്ചിറപ്പള്ളി, മാംഗ്ലൂര്‍, കോയമ്പത്തുര്‍ വിമാനത്താവളങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന വ്യോമയാന വകുപ്പിന്റെ ശുപാര്‍ശയും ഇന്ന് അംഗീകരിക്കപ്പെട്ടേക്കും. അമേരിക്ക, പോളണ്ട് എന്നീ രാജ്യങ്ങളുമായുള്ള ഡബില്‍ ടാക്‌സേഷന്‍ അവോയിഡന്‍സ് എഗ്രീമെന്റും പരിഗണിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    4 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    5 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    6 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    8 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    8 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    8 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    9 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    9 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല