Thursday, September 20th, 2018

യു പിയില്‍ എസ് പി ; പഞ്ചാബില്‍ അകാലി സഖ്യം, ഉത്തരാഖണ്ഡില്‍ ഒപ്പത്തിനൊപ്പം, മണിപ്പൂരില്‍ കോണ്‍ഗ്രസ്, ഗോവയില്‍ ബി ജെ പി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവ് ഒരിക്കല്‍ കൂടി മുഖ്യമന്ത്രി പദത്തിലേക്ക്. 403 അംഗ സഭയില്‍ 190ലേറെ സീറ്റുകളില്‍ ലീഡ് നേടി എസ് പിക്ക് കേവലഭൂരിപക്ഷം നേടാനാവില്ലെങ്കിലും ഭൂരിപക്ഷം ഉറപ്പാക്കുക ബുദ്ധിമുട്ടാകില്ല. 15 ഓളം സ്വതന്ത്രന്മാരില്‍ പകുതിപ്പേരുടെ പിന്തുണ നേടാനായാല്‍ കോണ്‍ഗ്രസിന്റെ സഹായമില്ലാതെ തന്നെ സര്‍ക്കാരുണ്ടാക്കാന്‍ മുലായത്തിന് കഴിയും. അതേസമയം 206 സീറ്റുകളുമായി അധികാരത്തിലിരുന്ന ബി.എസ്.പി 100 സീറ്റിലൊതുങ്ങുമെന്നാണ് സൂചനകള്‍. അതിനിടെ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഉത്തര്‍പ്രദേശില്‍ മൂന്നാം സ്ഥാനത്തിനായി പൊരുതുകയാണ്. രാഹുലിന്റെ നേതൃത്വത്തില്‍ പൊരുതിയ കോണ്‍ഗ്രസിന് … Continue reading "യു പിയില്‍ എസ് പി ; പഞ്ചാബില്‍ അകാലി സഖ്യം, ഉത്തരാഖണ്ഡില്‍ ഒപ്പത്തിനൊപ്പം, മണിപ്പൂരില്‍ കോണ്‍ഗ്രസ്, ഗോവയില്‍ ബി ജെ പി"

Published On:Mar 6, 2012 | 5:23 am

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവ് ഒരിക്കല്‍ കൂടി മുഖ്യമന്ത്രി പദത്തിലേക്ക്. 403 അംഗ സഭയില്‍ 190ലേറെ സീറ്റുകളില്‍ ലീഡ് നേടി എസ് പിക്ക് കേവലഭൂരിപക്ഷം നേടാനാവില്ലെങ്കിലും ഭൂരിപക്ഷം ഉറപ്പാക്കുക ബുദ്ധിമുട്ടാകില്ല. 15 ഓളം സ്വതന്ത്രന്മാരില്‍ പകുതിപ്പേരുടെ പിന്തുണ നേടാനായാല്‍ കോണ്‍ഗ്രസിന്റെ സഹായമില്ലാതെ തന്നെ സര്‍ക്കാരുണ്ടാക്കാന്‍ മുലായത്തിന് കഴിയും. അതേസമയം 206 സീറ്റുകളുമായി അധികാരത്തിലിരുന്ന ബി.എസ്.പി 100 സീറ്റിലൊതുങ്ങുമെന്നാണ് സൂചനകള്‍.
അതിനിടെ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഉത്തര്‍പ്രദേശില്‍ മൂന്നാം സ്ഥാനത്തിനായി പൊരുതുകയാണ്. രാഹുലിന്റെ നേതൃത്വത്തില്‍ പൊരുതിയ കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 20 ലധികം സീറ്റുകള്‍ അധികം നേടാനായി എന്നത് അപ്രതീക്ഷിത നേട്ടമായി. അതേ സമയം രാഹുല്‍ മാജിക് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് പക്ഷേ പ്രതീക്ഷിച്ച നേട്ടം കൊയ്യാനായില്ല. ബി.ജെ.പിയാകട്ടെ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ബി.എസ്.പിയെ പിന്തള്ളി രണ്ടാം സ്ഥാനത്തായിരുന്നെങ്കില്‍ അവസാനത്തിലേക്കെത്തുമ്പോള്‍ കഴിഞ്ഞതവണ നേടി 51 സീറ്റ് പോലും കിട്ടില്ലെന്ന സ്ഥിതിയിലാണ്.
പഞ്ചാബില്‍ ചരിത്രം തിരുത്തി അകാലി സഖ്യം വീണ്ടും അധികാരത്തിലേറുകയാണ്. 117 അംഗ സഭയില്‍ സഖ്യം 60 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് കഴിഞ്ഞതവണത്തെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിച്ച് പൊരുതുകയാണ്. ഭരിക്കാനുള്ള ഭൂരിപക്ഷം ഇരുകൂട്ടര്‍ക്കും ലഭിച്ചേക്കില്ല.
മണിപ്പൂര്‍ തൂത്തുവാരി കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച നിലനിര്‍ത്തി. അതേസമയം ഗോവയില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബി ജെ പി അധികാരത്തിലേക്ക് മുന്നേറുകയാണ്.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    9 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    10 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    12 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    12 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    13 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    13 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    14 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല