കാസര്‍കോട് : യു ഡി എഫിലുള്ളവര്‍ അവിടെ തന്നെ തുടരുന്നതാണ് നല്ലതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ചീമേനിയില്‍ നടന്ന പൊതുയോഗത്തിലാണ് പിണറായി ഇങ്ങനെ പറഞ്ഞത്. അവസരവാദികള്‍ക്ക് വന്നുചേരാവുന്ന സ്ഥലമല്ല ഇടതുമുന്നണി. സി പി എമ്മിന്റെ സംസ്ഥാന സമ്മേളനത്തെ വക്രീകരിക്കാന്‍ മാധ്യമങ്ങള്‍ പലരും ശ്രമിച്ചെന്നും പിണറായി പറഞ്ഞു. ഇടതുമുന്നണി വിട്ടവര്‍ തിരിച്ചെത്തണമെന്നുള്ള സി പി ഐ നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിണറായി. കാസര്‍കോട് യു ഡി എഫിലെ ചിലര്‍ക്ക് ഇടതുമുന്നണിയിലേക്ക് വന്നാല്‍ കൊള്ളാമെന്നുണ്ടെന്ന് … Continue reading "യു ഡി എഫിലുള്ളവര്‍ അവിടെ തന്നെ നില്ക്കട്ടെ : പിണറായി"
കാസര്‍കോട് : യു ഡി എഫിലുള്ളവര്‍ അവിടെ തന്നെ തുടരുന്നതാണ് നല്ലതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ചീമേനിയില്‍ നടന്ന പൊതുയോഗത്തിലാണ് പിണറായി ഇങ്ങനെ പറഞ്ഞത്.
അവസരവാദികള്‍ക്ക് വന്നുചേരാവുന്ന സ്ഥലമല്ല ഇടതുമുന്നണി. സി പി എമ്മിന്റെ സംസ്ഥാന സമ്മേളനത്തെ വക്രീകരിക്കാന്‍ മാധ്യമങ്ങള്‍ പലരും ശ്രമിച്ചെന്നും പിണറായി പറഞ്ഞു. ഇടതുമുന്നണി വിട്ടവര്‍ തിരിച്ചെത്തണമെന്നുള്ള സി പി ഐ നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിണറായി.
കാസര്‍കോട് യു ഡി എഫിലെ ചിലര്‍ക്ക് ഇടതുമുന്നണിയിലേക്ക് വന്നാല്‍ കൊള്ളാമെന്നുണ്ടെന്ന് പിണറായി പറഞ്ഞു. എന്നാല്‍ യു ഡി എഫിനുള്ളില്‍ തുടരുന്ന അതേ നയവുമായി ഇങ്ങോട്ട് വരേണ്ട. നയത്തില്‍ മാറ്റം വന്നെങ്കില്‍ അത് പരസ്യമായി പ്രഖ്യാപിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.