Friday, January 18th, 2019

യു ഡി എഫിനെ അപമാനിച്ച മന്ത്രി ഗണേഷ്‌കുമാറിനെതിരെ നടപടി വേണം : പി സി ജോര്‍ജ്

തിരു : നെല്ലിയാമ്പതി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സഭയില്‍ സര്‍ക്കാറിനെ അപമാനിച്ച വനം മന്ത്രി ഗണേഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇന്ന് സഭയില്‍ അവതരിപ്പിച്ച പ്രതിപക്ഷ പ്രമേയം മന്ത്രി സ്‌പോണ്‍സര്‍ ചെയ്തതാണെന്ന ഗുരുതരമായ ആരോപണവും പി സി ജോര്‍ജ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടത്തി. നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍ ഇന്ന് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ … Continue reading "യു ഡി എഫിനെ അപമാനിച്ച മന്ത്രി ഗണേഷ്‌കുമാറിനെതിരെ നടപടി വേണം : പി സി ജോര്‍ജ്"

Published On:Jul 10, 2012 | 6:56 am

തിരു : നെല്ലിയാമ്പതി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സഭയില്‍ സര്‍ക്കാറിനെ അപമാനിച്ച വനം മന്ത്രി ഗണേഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇന്ന് സഭയില്‍ അവതരിപ്പിച്ച പ്രതിപക്ഷ പ്രമേയം മന്ത്രി സ്‌പോണ്‍സര്‍ ചെയ്തതാണെന്ന ഗുരുതരമായ ആരോപണവും പി സി ജോര്‍ജ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടത്തി. നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍ ഇന്ന് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പി സി ജോര്‍ജ് വാര്‍ത്താസമ്മേളനം നടത്തിയത്.
നെല്ലിയാമ്പതി എസ്റ്റേറ്റ് വിഷയം സമ്പന്ധിച്ച് നിയമസഭാ കമ്മിറ്റി നിലവിലില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ കളവു പറഞ്ഞെന്ന് പി സി ജോര്‍ജ് ആരോപിച്ചു. യു ഡി എഫിനെ അപമാനിച്ച മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോടും യു ഡി എഫ് കണ്‍വീനറോടും കക്ഷിനേതാക്കളോടും ആവശ്യപ്പെടുമെന്നും പി സി ജോര്‍ജ് പറഞ്ഞു. മന്ത്രി ഗണേഷ് കുമാറിനെതിരെ നടപടി വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. നെല്ലിയാമ്പതിയിലെ മന്ത്രി ഗണേഷ് കുമാറിന്റെ താല്‍പര്യം എന്താണെന്ന് അദ്ദേഹത്തിന്റെ പിതാവ് ബാലകൃഷ്ണ പിള്ളയോട് ചോദിച്ചാല്‍ മനസ്സിലാകുമെന്നും ജോര്‍ജ് പറഞ്ഞു. യു ഡി എഫിന്റെ മന്ത്രിയായിരിക്കുന്നത് ഏത് തൊപ്പിയാനാണെങ്കിലും യുഡിഫില്‍ താന്‍ അഭിപ്രായം പറയും. അച്ഛനും മകനും തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാന്‍ എത്രയോ തവണ താന്‍ ഇടപെട്ടിട്ടുണ്ടന്നും പി സി ജോര്‍ജ് പറഞ്ഞു. ചുമ്മാ സിനിമാക്കാരൊക്കെ മന്ത്രിയായി നമ്മളെ ഭരിക്കാന്‍ വരേണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയെയും കെ എം മാണിയേയും കണ്ടതിനു ശേഷമാണ് പി സി ജോര്‍ജ് വാര്‍ത്താസമ്മേളനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. സഭയിലെ മന്ത്രിയുടെ മറുപടിയെ കൂടാതെ വ്യക്തിപരമായ അസ്വാരസ്യങ്ങള്‍ കൂടി ഗണേഷിനെതിരായ വിമര്‍ശനത്തിനു പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതാണ് വാര്‍ത്താസമ്മേളനത്തില്‍ ബാലകൃഷ്ണ പിള്ളയും ഗണേഷും തമ്മിലുള്ള പിണക്കം തീര്‍ക്കാന്‍ താന്‍ ശ്രമിച്ചുവെന്ന കാര്യം കൂടി പി സി ജോര്‍ജ് ചൂണ്ടിക്കാട്ടിയതെന്നാണ് കരുതപ്പെടുന്നത്.
ഭൂമി കയ്യേറിയവരെ അനുകൂലിക്കുന്ന നിലപാടാണ് ചീഫ് വിപ്പ് പി സി ജോര്‍ജ് സ്വീകരിക്കുന്നതെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയവെ എംഎല്‍എ എന്ന നിലയില്‍ ചീഫ് വിപ്പിനെ അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും എന്നാല്‍ മന്ത്രി എന്ന നിലയില്‍ മുഖ്യമന്തിയെ മാത്രമാണ് തനിക്ക് അനുസരിക്കേണ്ടതുള്ളുവെന്നും ഗണേഷ് നിയമസഭയില്‍ പറഞ്ഞിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 2
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 3
    3 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 4
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 5
    4 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 6
    4 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 7
    4 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 8
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

  • 9
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല