പുനലൂര്‍ : പുനലൂരില്‍ വര്‍ക്ഷോപ്പ് ജീവനക്കാരന് സൂര്യാഘാതമേറ്റു. രാവിലെ മുതല്‍ വെയിലത്ത് ജോലിചെയ്യുകയായിരുന്ന യുവാവ് അസ്വസ്ഥതയെ തുടര്‍ന്ന് ഷര്‍ട്ട് അഴിച്ചു നോക്കിയപ്പോഴാണ് ശരീരത്തില്‍ കുമിളകള്‍ കണ്ടത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് പുനലൂര്‍. 37 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പുനലൂരില്‍ ഇന്നത്തെ താപനില.