Wednesday, August 21st, 2019

യുവാക്കളുമായി കൂടുതല്‍ അടുക്കാന്‍ പ്രധാനമന്ത്രിക്ക് ഉപദേശം

ന്യൂഡല്‍ഹി : രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുന്നതിലും നയങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയാത്തതും കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ യുവാക്കളുമായി കൂടുതല്‍ സംവദിക്കാന്‍ പ്രധാനമന്ത്രിക്ക് അണിയറശില്‍പ്പികള്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി കൂടുതല്‍ പ്രത്യക്ഷപ്പെടണമെന്നും അതുവഴി സര്‍ക്കാറിന്റെ പ്രതിഛായ വര്‍ധിപ്പിക്കണമെന്നുമാണ് യു പി എ മാനേജര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പാര്‍ട്ടിയെ ഏന്നും പിന്തുണച്ചിരുന്ന മധ്യവര്‍ഗവുമായി കൂടുതല്‍ അടുക്കണമെന്നാണ് ഇവരുടെ ആവശ്യം. രാജ്യത്തെ മധ്യവര്‍ഗത്തില്‍ പെടുന്ന യുവാക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രധാനമന്തിയാണ് മന്‍മോഹന്‍ സിംഗെന്നാണ് … Continue reading "യുവാക്കളുമായി കൂടുതല്‍ അടുക്കാന്‍ പ്രധാനമന്ത്രിക്ക് ഉപദേശം"

Published On:Feb 24, 2012 | 4:23 am

ന്യൂഡല്‍ഹി : രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുന്നതിലും നയങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയാത്തതും കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ യുവാക്കളുമായി കൂടുതല്‍ സംവദിക്കാന്‍ പ്രധാനമന്ത്രിക്ക് അണിയറശില്‍പ്പികള്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി കൂടുതല്‍ പ്രത്യക്ഷപ്പെടണമെന്നും അതുവഴി സര്‍ക്കാറിന്റെ പ്രതിഛായ വര്‍ധിപ്പിക്കണമെന്നുമാണ് യു പി എ മാനേജര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പാര്‍ട്ടിയെ ഏന്നും പിന്തുണച്ചിരുന്ന മധ്യവര്‍ഗവുമായി കൂടുതല്‍ അടുക്കണമെന്നാണ് ഇവരുടെ ആവശ്യം. രാജ്യത്തെ മധ്യവര്‍ഗത്തില്‍ പെടുന്ന യുവാക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രധാനമന്തിയാണ് മന്‍മോഹന്‍ സിംഗെന്നാണ് യു പി എ മാനേജര്‍മാരുടെ വിലയിരുത്തല്‍.
യുവാക്കളെ ആകര്‍ഷിക്കാനുള്ള കര്‍മപരിപാടികളും ഇതോടൊപ്പം അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ പുതിയ കമ്യൂണിക്കേഷന്‍ ഓഫീസറെ നിയമിച്ചു കഴിഞ്ഞു. യുവാക്കളുമായി കൂടുതല്‍ ആശയവിനിമയം നടത്താന്‍ പുതിയ ഒരു ട്വിറ്റര്‍ അക്കൗണ്ടും ഇപ്പോള്‍ ആരംഭിച്ചിരിക്കയാണ്.

LIVE NEWS - ONLINE

  • 1
    13 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    14 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    16 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    19 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    20 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    20 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    20 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    20 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    20 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു