Sunday, February 17th, 2019

യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

തുശൂര്‍ : തീവണ്ടിയില്‍ യുവതിയെ ആക്രമിക്കുന്നത് ചോദ്യം ചെയ്ത മലയാളി യുവാവിനെ തള്ളിയിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഇടുക്കി തൊമ്മന്‍കുത്ത് സ്വദേശി മനുവിനെയാണ് നാലംഗ അന്യസംസ്ഥാനതൊഴിലാളി സംഘം ഓടുന്ന ട്രെയിനുള്ളില്‍ നിന്നും ട്രാക്കിലേക്ക് തള്ളിയിട്ടത്. ഇയാളുടെ രണ്ട് കൈപ്പത്തികളും മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ആലുവയില്‍ വെച്ച് സംഘം ട്രെയിനുള്ളില്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്നത് കണ്ട മനു ഇത് ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം. ട്രെയിന്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ബാത്ത്‌റൂമിന് സമീപത്തേക്ക് നീങ്ങിയ മനുവിനെ സംഘം പിന്തുടര്‍ന്ന് … Continue reading "യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു"

Published On:Apr 4, 2013 | 7:52 pm

തുശൂര്‍ : തീവണ്ടിയില്‍ യുവതിയെ ആക്രമിക്കുന്നത് ചോദ്യം ചെയ്ത മലയാളി യുവാവിനെ തള്ളിയിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഇടുക്കി തൊമ്മന്‍കുത്ത് സ്വദേശി മനുവിനെയാണ് നാലംഗ അന്യസംസ്ഥാനതൊഴിലാളി സംഘം ഓടുന്ന ട്രെയിനുള്ളില്‍ നിന്നും ട്രാക്കിലേക്ക് തള്ളിയിട്ടത്. ഇയാളുടെ രണ്ട് കൈപ്പത്തികളും മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.
ആലുവയില്‍ വെച്ച് സംഘം ട്രെയിനുള്ളില്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്നത് കണ്ട മനു ഇത് ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം. ട്രെയിന്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ബാത്ത്‌റൂമിന് സമീപത്തേക്ക് നീങ്ങിയ മനുവിനെ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയും ട്രെയിനില്‍ നിന്നും തള്ളിയിടുകയുമായിരുന്നു. മൂന്ന് മണിക്കൂറോളം മാരകമായി പരിക്കേറ്റ് ട്രെയിനില്‍ കിടന്ന മനുവിനെ പുലര്‍ച്ചെയോടെയാണ് കണ്ടെത്തിയത്. മൂകാംബികയിലേക്ക് പോകുകയായിരുന്നു മനുയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ ഇതുവരെ പോലീസിന്‍ കഴിഞ്ഞിട്ടില്ല. ഇവരെ ഓര്‍ത്തെടുക്കാന്‍ മനുവിന് കഴിയാത്തതും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെയോ ദൃക്‌സാക്ഷികളെയോ കണ്ടെത്താന്‍ കഴിയാതിരിക്കുന്നതുമാണ് പോലീസിനെ വലക്കുന്നത്. അതേസമയം, ജനറല്‍ കംപാര്‍ട്‌മെന്റില്‍ നടന്ന സംഭവത്തില്‍ സഹയാത്രക്കാര്‍ ആരും ഇടപെട്ടില്ലെന്നതും ദുരൂഹമാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 2
    2 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 3
    14 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 4
    16 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 5
    18 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 6
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 7
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    22 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 9
    23 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു