Tuesday, September 25th, 2018

യുവതിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് തെറ്റയിലിന്റെ കുടുംബം

എറണാകുളം : ലൈംഗീകാരോപണത്തില്‍ പെട്ട ജോസ് തെറ്റയില്‍ എം എല്‍ എക്ക് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ. തന്റെ ഭര്‍ത്താവിനെയും മകനെയും പോലീസ് വേട്ടയാടുകയാണെന്നും യുവതിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും തെറ്റയിലിന്റെ ഭാര്യ ഡെയ്‌സി പറഞ്ഞു. ഭര്‍ത്താവ് തെറ്റുചെയ്തുവെന്ന് വിശ്വസിക്കുന്നില്ല. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവിനെയും മകനെയും ബ്ലാക്‌മെയില്‍ ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. യുവതിക്കെതിരെ ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കും. സൈബര്‍ കുറ്റകൃത്യം ചെയ്ത സ്ത്രീയെ സംരക്ഷിക്കുകയും തന്റെ ഭര്‍ത്താവിനെ വേട്ടയാടുകയും ചെയ്യുന്ന നയമാണ് പോലീസിന്റേത്. … Continue reading "യുവതിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് തെറ്റയിലിന്റെ കുടുംബം"

Published On:Jul 1, 2013 | 11:39 am

എറണാകുളം : ലൈംഗീകാരോപണത്തില്‍ പെട്ട ജോസ് തെറ്റയില്‍ എം എല്‍ എക്ക് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ. തന്റെ ഭര്‍ത്താവിനെയും മകനെയും പോലീസ് വേട്ടയാടുകയാണെന്നും യുവതിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും തെറ്റയിലിന്റെ ഭാര്യ ഡെയ്‌സി പറഞ്ഞു. ഭര്‍ത്താവ് തെറ്റുചെയ്തുവെന്ന് വിശ്വസിക്കുന്നില്ല. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവിനെയും മകനെയും ബ്ലാക്‌മെയില്‍ ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. യുവതിക്കെതിരെ ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കും. സൈബര്‍ കുറ്റകൃത്യം ചെയ്ത സ്ത്രീയെ സംരക്ഷിക്കുകയും തന്റെ ഭര്‍ത്താവിനെ വേട്ടയാടുകയും ചെയ്യുന്ന നയമാണ് പോലീസിന്റേത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് തെറ്റയിലെന്നും ഡെയ്‌സി പറഞ്ഞു.
അതിനിടെ തനിക്ക് പിന്നില്‍ മറ്റാരുടെയും കരങ്ങളിലെന്നും നിരപരാധിയാണെങ്കില്‍ തെറ്റയില്‍ പോലീസിന് മുന്നില്‍ ഹാജരാകണമെന്നും പരാതിക്കാരി പറഞ്ഞു. ആരില്‍നിന്നും പണം വാങ്ങിയിട്ടില്ല. പോലീസ് നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    7 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    9 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    10 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    13 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    14 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    15 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    15 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    16 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    16 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു