Thursday, April 25th, 2019

മോഹന്‍ലാലും ദിലീപും കൊച്ചിയില്‍

ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം നടന്നിരുന്ന മോഹന്‍ ലാല്‍ – സിദ്ദിഖ് ചിത്രം ലേഡീസ് ആന്റ് ജന്റില്‍മാന്‍, ദിലീപ്-വൈശാഖ് ടീമിന്റെ സൗണ്ട് തോമ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് കൊച്ചിയിലേക്ക് ഷിഫ്റ്റു ചെയ്തു. ലേഡീസ് ആന്റ് ജന്റില്‍മെന്നിന്റെ ഷൂട്ടിംഗ് സംഘം കേന്ദ്രീകരിച്ചിരുന്നത് ആലപ്പുഴ ഉദയാ സ്റ്റുഡിയോയിലാണ്, ആലപ്പുഴ, കൈനകരി ഭാഗത്തായിരുന്നു സൗണ്ട് തോമയുടെ ഷൂട്ടിംഗ്. മോഹന്‍ ലാല്‍, ക്രിഷ്, മംമ്താ മോഹന്‍ദാസ്, പത്മപ്രിയ, മീരാ ജാസ്മിന്‍, മിത്രാ കുര്യന്‍ എന്നിവര്‍ പ്രധാന അഭിനേതാക്കളാകുന്ന ലേഡീസ് ആന്റ് ജന്റില്‍മാന്‍ നിര്‍മിക്കുന്നത് ആന്റണി … Continue reading "മോഹന്‍ലാലും ദിലീപും കൊച്ചിയില്‍"

Published On:Mar 7, 2013 | 3:19 pm

ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം നടന്നിരുന്ന മോഹന്‍ ലാല്‍ – സിദ്ദിഖ് ചിത്രം ലേഡീസ് ആന്റ് ജന്റില്‍മാന്‍, ദിലീപ്-വൈശാഖ് ടീമിന്റെ സൗണ്ട് തോമ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് കൊച്ചിയിലേക്ക് ഷിഫ്റ്റു ചെയ്തു. ലേഡീസ് ആന്റ് ജന്റില്‍മെന്നിന്റെ ഷൂട്ടിംഗ് സംഘം കേന്ദ്രീകരിച്ചിരുന്നത് ആലപ്പുഴ ഉദയാ സ്റ്റുഡിയോയിലാണ്, ആലപ്പുഴ, കൈനകരി ഭാഗത്തായിരുന്നു സൗണ്ട് തോമയുടെ ഷൂട്ടിംഗ്. മോഹന്‍ ലാല്‍, ക്രിഷ്, മംമ്താ മോഹന്‍ദാസ്, പത്മപ്രിയ, മീരാ ജാസ്മിന്‍, മിത്രാ കുര്യന്‍ എന്നിവര്‍ പ്രധാന അഭിനേതാക്കളാകുന്ന ലേഡീസ് ആന്റ് ജന്റില്‍മാന്‍ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. സൗണ്ട് തോമയില്‍ ദിലീപിന്റെ ജോഡി നമിതയാണ്. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ച നമിതയുടെ രണ്ടാമത്തെ ചിത്രമാണിത്.
മൂക്കു നീണ്ട മുറിച്ചുണ്ടനായി അഭിനയിക്കുന്ന ദിലീപിന്റെ ഏറ്റവും പുതിയ മുഖമായിരിക്കും സൗണ്ട് തോമ. ചക്കരമുത്ത്, പച്ചക്കുതിര, കുഞ്ഞിക്കൂനന്‍, ചാന്ത് പൊട്ട്, മായാമോഹിനി എന്നീ സിനിമകളിലെ കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന രൂപവും അഭിനയ ശൈലിയും സൗണ്ട് തോമയെ ആകര്‍ഷകമാക്കും. ദിലീപിന്റെ സഹോദരന്‍ അനൂപാണ് ചിത്രം നിര്‍മിക്കുന്നത്.

LIVE NEWS - ONLINE

  • 1
    5 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    12 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍