Sunday, December 16th, 2018

മോദിയെ കണ്ടത് തെറ്റെന്ന് ഷിബു ; മുഖ്യമന്ത്രി വിശദീകരണം തേടി

തിരു : തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചര്‍ച്ച നടത്തിയത് വിവാദമാകുന്നു. മന്ത്രിയില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരണം തേടി. ഗുജറാത്ത് മാതൃകയിലുള്ള വികസനം കേരളത്തിന് അനുയോജ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കുമെന്ന് മന്ത്രി ഷിബു ബേബി ജോണും പ്രതികരിച്ചു. കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയുടെയോ യു ഡി എഫിന്റെയോ അനുമതിയോടെയായിരുന്നില്ല കൂടിക്കാഴ്ചയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യു ഡി എഫിന്റെ അനുമതിയില്ലാതെ മന്ത്രി ചര്‍ച്ച നടത്തിയത് … Continue reading "മോദിയെ കണ്ടത് തെറ്റെന്ന് ഷിബു ; മുഖ്യമന്ത്രി വിശദീകരണം തേടി"

Published On:Apr 20, 2013 | 1:18 pm

SHIBUതിരു : തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചര്‍ച്ച നടത്തിയത് വിവാദമാകുന്നു. മന്ത്രിയില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരണം തേടി. ഗുജറാത്ത് മാതൃകയിലുള്ള വികസനം കേരളത്തിന് അനുയോജ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കുമെന്ന് മന്ത്രി ഷിബു ബേബി ജോണും പ്രതികരിച്ചു. കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയുടെയോ യു ഡി എഫിന്റെയോ അനുമതിയോടെയായിരുന്നില്ല കൂടിക്കാഴ്ചയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യു ഡി എഫിന്റെ അനുമതിയില്ലാതെ മന്ത്രി ചര്‍ച്ച നടത്തിയത് ശരിയായില്ലെന്ന ആരോപണവുമായി കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, കെ സി വേണുഗോപാല്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് എന്നിവരും പരസ്യമായി രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിന് ഗുജറാത്തില്‍ നിന്ന് ഒന്നും മനസ്സിലാക്കാനില്ലെന്ന് വയലാര്‍ രവി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ കലാപത്തിന് നേതൃത്വം നല്‍കിയ ആളാണ് നരേന്ദ്ര മോദിയെന്ന് മന്ത്രി കെ സി വേണുഗോപാല്‍ പറഞ്ഞു. മോദിയുടെ വികസന മാതൃകകള്‍ പകര്‍ത്തേണ്ട കാര്യം കേരളത്തിനില്ല. കോര്‍പറേറ്റ് വികസനം മാത്രമാണ് ഗുജറാത്തിലുളളതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി അറിയാതെയുളള സന്ദര്‍ശനം മര്യാദകേടാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് ആരോപിച്ചു. ചെറിയൊരു പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഷിബു ബേബി ജോണ്‍ വിചാരിച്ചാല്‍ വികസമുണ്ടാക്കാനാവില്ല. അതിന് ഇവിടെ യു ഡി എഫും എല്‍ ഡി എഫും ഉണ്ടെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം.
തൊഴില്‍ രംഗത്തെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച ഷിബു ബേബി ജോണ്‍ നരേന്ദ്ര മോദിയെ കണ്ടതാണ് വിവാദമായത്. താന്‍ സന്ദര്‍ശിച്ചത് ബി ജെ പി നേതാവിനെയല്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രിയെയാണെന്നായിരുന്നു മന്ത്രി ഷിബു ബേബി ജോണിന്റെ ആദ്യ പ്രതികരണം.

LIVE NEWS - ONLINE

  • 1
    2 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 2
    3 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 3
    19 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 4
    20 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 5
    20 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    21 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 7
    22 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 8
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

  • 9
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി