Sunday, November 18th, 2018

മോഡിയുടെ നിസ്സംഗത ഗുജ്‌റാത്ത് കലാപം പടര്‍ത്തി; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

അഹമദാബാദ്: ഗുജറാത്ത് സര്‍ക്കാറിനും നരേന്ദ്ര മോഡിക്കും വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഗുജറാത്ത് സര്‍ക്കാറിന്റെ നിസ്സംഗതയും അവഗണനയുമാണ് സംസ്ഥാനം മുഴുവന്‍ 2002ലെ ഗോധ്രാനന്തര ഗുജ്‌റാത്ത് കലാപം പടരാന്‍ കാരണമായതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഭാസ്‌കള്‍ ഭട്ടാചാര്യയും ജസ്റ്റിസ് ജെ.ബി പര്‍ദിവാലയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. ഗുജറാത്ത് ഇസ്‌ലാമി റിലീഫ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കവേയാണ് സര്‍ക്കാരിനെതിരെ കോടതി കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയത്. കലാപത്തില്‍ മത സ്ഥാപനങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ പണം നല്‍കാത്തതിന്റെ … Continue reading "മോഡിയുടെ നിസ്സംഗത ഗുജ്‌റാത്ത് കലാപം പടര്‍ത്തി; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി"

Published On:Feb 8, 2012 | 6:01 pm

അഹമദാബാദ്: ഗുജറാത്ത് സര്‍ക്കാറിനും നരേന്ദ്ര മോഡിക്കും വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഗുജറാത്ത് സര്‍ക്കാറിന്റെ നിസ്സംഗതയും അവഗണനയുമാണ് സംസ്ഥാനം മുഴുവന്‍ 2002ലെ ഗോധ്രാനന്തര ഗുജ്‌റാത്ത് കലാപം പടരാന്‍ കാരണമായതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഭാസ്‌കള്‍ ഭട്ടാചാര്യയും ജസ്റ്റിസ് ജെ.ബി പര്‍ദിവാലയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.
ഗുജറാത്ത് ഇസ്‌ലാമി റിലീഫ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കവേയാണ് സര്‍ക്കാരിനെതിരെ കോടതി കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയത്. കലാപത്തില്‍ മത സ്ഥാപനങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചു. 600 ഓളം മത സ്ഥാപനങ്ങള്‍ പുതുക്കി പണിയാനുള്ള ഫണ്ട് നല്‍കാന്‍ സര്‍ക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നഷ്ടപരിഹാരം നല്‍കുന്നത് നിരീക്ഷിക്കാന്‍ 26 അംഗ ജുഡീഷ്യല്‍ സമിതിക്കും രൂപം നല്‍കി. വിവിധ ജില്ലാ ജഡ്ജിമാരുടെ ചുമതലയില്‍ സമിതി ഇക്കാര്യങ്ങള്‍ പരിശോധിച്ച് ആറ് മാസത്തിനുള്ളില്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മത സ്ഥാപനങ്ങള്‍ക്ക് നഷ്ട പരിഹാര തുക അനുവദിക്കുന്നത് ഭരണഘടനയുടെ 27ാം വകുപ്പിന്റെ ലംഘനമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

LIVE NEWS - ONLINE

  • 1
    6 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    9 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    14 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    15 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    15 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    16 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി