Friday, January 18th, 2019

മൊഹാലിയില്‍ ഇന്ത്യക്ക് ജയം ; പരമ്പര

മൊഹാലി : ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് ജയവുമായാണ് ഇന്ത്യ മാച്ചും പരമ്പരയും കീശയിലാക്കിയത്. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ച ഇന്ത്യക്കു വേണ്ടി ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് ആദ്യ ഓവറുകളില്‍ കാഴ്ച വെച്ചത്. പിന്നീട് പീറ്റേഴ്‌സണിലൂടെയും റൂട്ട്‌സിലൂടെയും തിരിച്ചടിച്ച ഇംഗ്ലണ്ട് 258 റണ്‍സിന്റെ വിജയലക്ഷ്യം സമ്മാനിച്ചു. രോഹിത് ശര്‍മയുടെയും സുരേഷ് റെയ്‌നയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് ആധികാരിക ജയം നേടിക്കൊടുത്തത്. ഗൗതം ഗംഭീറി(10)നെ വീഴ്ത്തി ഇംഗ്ലണ്ട് പിടിമുറിക്കിയെന്നു തോന്നിച്ചെങ്കിലും … Continue reading "മൊഹാലിയില്‍ ഇന്ത്യക്ക് ജയം ; പരമ്പര"

Published On:Jan 23, 2013 | 2:38 pm

മൊഹാലി : ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് ജയവുമായാണ് ഇന്ത്യ മാച്ചും പരമ്പരയും കീശയിലാക്കിയത്. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ച ഇന്ത്യക്കു വേണ്ടി ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് ആദ്യ ഓവറുകളില്‍ കാഴ്ച വെച്ചത്. പിന്നീട് പീറ്റേഴ്‌സണിലൂടെയും റൂട്ട്‌സിലൂടെയും തിരിച്ചടിച്ച ഇംഗ്ലണ്ട് 258 റണ്‍സിന്റെ വിജയലക്ഷ്യം സമ്മാനിച്ചു.
രോഹിത് ശര്‍മയുടെയും സുരേഷ് റെയ്‌നയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് ആധികാരിക ജയം നേടിക്കൊടുത്തത്. ഗൗതം ഗംഭീറി(10)നെ വീഴ്ത്തി ഇംഗ്ലണ്ട് പിടിമുറിക്കിയെന്നു തോന്നിച്ചെങ്കിലും രോഹിത് ശര്‍മ(83)യിലൂടെ ഇന്ത്യ തിരിച്ചുവരികയായിരുന്നു. വിരാട് കോഹ്‌ലി(26)യും യുവരാജ് സിംഗും(3) വേഗം പുറത്തായെങ്കിലും രോഹിത് ശര്‍മയും റെയ്‌നയും(89) ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ ഭദ്രമാക്കി. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന ക്യാപ്റ്റന്‍ ധോണി(19)യെ ബെന്‍ബച്ച് പുറത്താക്കിയെങ്കിലും 21 റണ്‍സുമായി രവീന്ദ്ര ജഡേജ റെയ്‌നക്ക് മികച്ച പിന്തുണ നല്‍കി.
ഇന്നത്തെ ജയത്തോടെ 3-1ന് ഇന്ത്യ പരമ്പര നേടി. ഇപ്പോള്‍ ലോകറാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യക്ക് ഈ പരമ്പര ഏറെ ഗുണം ചെയ്യും.

LIVE NEWS - ONLINE

  • 1
    12 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    13 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    14 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    14 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    16 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    17 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    18 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    18 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    19 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു