Monday, November 19th, 2018

മൊറാഴയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു ; യു ഡി എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍ : സി പി എം ജില്ലാ സിക്രട്ടറി പി ജയരാജന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തിന് തൊട്ടു പിന്നാലെ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പട്ടുവം കണ്ണപുരം അരിയില്‍ സ്വദേശി ഷുക്കൂര്‍ (23) എന്ന യുവാവാണ് വെട്ടേറ്റു മരിച്ചത്. ഒപ്പമുണ്ടായ സക്കറിയ എന്ന യുവാവിനും വെട്ടേറ്റിട്ടുണ്ട്. തളിപ്പറമ്പിലെ പട്ടുവത്ത് അക്രമം നടന്ന സ്ഥലത്തു നിന്ന് നാലംഗ സംഘത്തോടൊപ്പം ഓടി രക്ഷപ്പെട്ടതാണെന്ന് സൂചനയുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇവിടെ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഈ … Continue reading "മൊറാഴയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു ; യു ഡി എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു"

Published On:Feb 20, 2012 | 12:56 pm

കണ്ണൂര്‍ : സി പി എം ജില്ലാ സിക്രട്ടറി പി ജയരാജന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തിന് തൊട്ടു പിന്നാലെ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പട്ടുവം കണ്ണപുരം അരിയില്‍ സ്വദേശി ഷുക്കൂര്‍ (23) എന്ന യുവാവാണ് വെട്ടേറ്റു മരിച്ചത്. ഒപ്പമുണ്ടായ സക്കറിയ എന്ന യുവാവിനും വെട്ടേറ്റിട്ടുണ്ട്. തളിപ്പറമ്പിലെ പട്ടുവത്ത് അക്രമം നടന്ന സ്ഥലത്തു നിന്ന് നാലംഗ സംഘത്തോടൊപ്പം ഓടി രക്ഷപ്പെട്ടതാണെന്ന് സൂചനയുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇവിടെ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞദിവസം ഒരു സി പി എം. പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു.
അതിനിടെ തെക്കി ബസാറില്‍ സി പി എം പ്രതിഷേധ പ്രകടനത്തിനു നേരെ കല്ലേറുണ്ടായി.
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യു ഡി എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പി ജയരാജനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് നേരത്തെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    6 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    8 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    ശബരിമല കത്തിക്കരുത്

  • 5
    12 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    12 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    14 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    14 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’