Tuesday, June 25th, 2019

മൂന്നു കോടി രൂപ കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ കപ്പലിന് പോകാമെന്ന് ഹൈക്കോടതി

കൊച്ചി : കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ മൂന്നു കോടി രൂപ കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്കാ ലെക്‌സിക്ക് തീരം വിടാമെന്ന് ഹൈക്കോടതി. തുകക്ക് തുല്യമായ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമാകുന്നതുവരെ കൊച്ചിയില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി തീരം വിട്ടുപോകരുതെന്ന് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ ഡോറയും അജീഷ് പിങ്കിയുടെ … Continue reading "മൂന്നു കോടി രൂപ കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ കപ്പലിന് പോകാമെന്ന് ഹൈക്കോടതി"

Published On:Feb 28, 2012 | 11:53 am

കൊച്ചി : കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ മൂന്നു കോടി രൂപ കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്കാ ലെക്‌സിക്ക് തീരം വിടാമെന്ന് ഹൈക്കോടതി. തുകക്ക് തുല്യമായ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമാകുന്നതുവരെ കൊച്ചിയില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി തീരം വിട്ടുപോകരുതെന്ന് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ ഡോറയും അജീഷ് പിങ്കിയുടെ രണ്ട് സഹോദരിമാരും നല്‍കിയ ഹരജികള്‍ പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. നഷ്ടപരിഹാര തുക സംബന്ധിച്ച് അനുരഞ്ജനത്തിന് തയാറുണ്ടോയെന്ന് കോടതി കപ്പലുടമകളോട് ചോദിച്ചു. ഉച്ചതിരിഞ്ഞ് ഹരജി വീണ്ടും പരിഗണിക്കുമെന്നും ഇക്കാര്യത്തില്‍ അപ്പോള്‍ നിലപാട് അറിയിക്കണമെന്നും കോടതി ഇറ്റാലിയന്‍ അധികൃതരോടാവശ്യപ്പെട്ടിരുന്നു. കപ്പലില്‍ നിന്ന് വെടിയുതിര്‍ത്തത് ക്യാപ്റ്റന്റെ നിര്‍ദേശപ്രകാരമാണോ ഇറ്റാലിയന്‍ നാവികസേനാ മേധാവിയുടെ നിര്‍ദേശപ്രകാരമാണോയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ കപ്പലുടമകളുടെ അസോസിയേഷനും ഇറ്റാലിയന്‍ നാവികസേനയും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായിട്ടാണ് കപ്പലില്‍ സുരക്ഷക്കായി നാവികസേനയുടെ സേവനം ഉപയോഗിക്കുന്നതെന്നും ഇതില്‍ ക്യാപ്റ്റന് യാതൊരു പങ്കുമില്ലെന്നും കപ്പലുടമകള്‍ വ്യക്തമാക്കി. കപ്പലില്‍ ഇത്രയും ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള സാഹചര്യം വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

LIVE NEWS - ONLINE

  • 1
    25 mins ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    2 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    4 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    5 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    5 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    5 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    5 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    6 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    6 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി