Sunday, November 18th, 2018

മുസ്ലിംലീഗില്‍ തീവ്രവാദികള്‍ : പി ജയരാജന്‍

കണ്ണൂര്‍ : ലീഗിനകത്തെ ഒരു സംഘം തീവ്രവാദികള്‍ താനുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ വാഹനം തടഞ്ഞ് കൊലപ്പെടുത്താനുള്ള ഗൂഢശ്രമങ്ങളാണ് നടത്തിയതെന്ന് സിപി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തളിപ്പറമ്പ് കേന്ദ്രീകരിച്ച് ലീഗിനകത്ത് ചില തീവ്രവാദികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത് പോലീസ് ഇന്റലിജന്‍സ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അരിയില്‍ പ്രദേശത്ത് ലീഗിനകത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ ലീഗ് നേതാക്കളുടെ നിയന്ത്രണത്തിലല്ല. ഇതിനിടെ ഒരു യുവാവ് മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. സി പി എമ്മുകാര്‍ ഞങ്ങളുടെ കേന്ദ്രത്തില്‍ വരരുതെന്നാണ് അരിയില്‍ മേഖലയിലെ … Continue reading "മുസ്ലിംലീഗില്‍ തീവ്രവാദികള്‍ : പി ജയരാജന്‍"

Published On:Feb 22, 2012 | 8:25 am

കണ്ണൂര്‍ : ലീഗിനകത്തെ ഒരു സംഘം തീവ്രവാദികള്‍ താനുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ വാഹനം തടഞ്ഞ് കൊലപ്പെടുത്താനുള്ള ഗൂഢശ്രമങ്ങളാണ് നടത്തിയതെന്ന് സിപി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തളിപ്പറമ്പ് കേന്ദ്രീകരിച്ച് ലീഗിനകത്ത് ചില തീവ്രവാദികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത് പോലീസ് ഇന്റലിജന്‍സ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അരിയില്‍ പ്രദേശത്ത് ലീഗിനകത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ ലീഗ് നേതാക്കളുടെ നിയന്ത്രണത്തിലല്ല. ഇതിനിടെ ഒരു യുവാവ് മരിച്ചത് ദൗര്‍ഭാഗ്യകരമാണ്.
സി പി എമ്മുകാര്‍ ഞങ്ങളുടെ കേന്ദ്രത്തില്‍ വരരുതെന്നാണ് അരിയില്‍ മേഖലയിലെ ലീഗിനകത്തെ തീവ്രവാദ സംഘം മുന്നോട്ട് വയ്ക്കുന്നത്. അരിയില്‍ മേഖലയില്‍ തുടക്കം മുതലെ ലീഗ് ഏകപക്ഷീയമായി അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസും സമ്മതിച്ചിട്ടുണ്ട്. തീവ്രശക്തികളെ ഏത് മേഖലയിലും അടിച്ചമര്‍ത്തും. ആര്‍ എസ് എസ് ഭീകരത നേരിടുകയും അതിനെ പ്രതിരോധിക്കുകയും ചെയ്ത സിപി എം ലീഗ് ഭീകരതയേയും ശക്തമായി നേരിടുമെന്നും ജയരാജന്‍ പറഞ്ഞു.
മുസ്‌ലിം ലീഗിനകത്ത് സമാധാനം ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ട്. എന്നാല്‍ തീവ്രവാദ ശക്തികള്‍ ഇവരുടെ നിയന്ത്രണത്തിലല്ലാത്തതിനാല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്ന് സംശയിക്കുന്നു.
കെ സുധാകരന്‍ ഇന്നലെ നടത്തിയ പ്രസ്താവനയെകുറിച്ച് ജനങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. ജില്ലാ സെക്രട്ടറിയെ ആക്രമിച്ചതിന് ഹര്‍ത്താല്‍ നടത്തിയെന്നാണ് സുധാകരന്റെ ആരോപണം. തങ്ങളെ വധിക്കാനുള്ള ഗൂഡാലോചനയാണ് നടന്നത്.
സി പി എം നേതാവായ ഇ പി ജയരാജനെ ആര്‍ എസ് എസുകാരെ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച സുധാകരന്റെ ചരിത്രം എല്ലാവര്‍ക്കുമറിയാം. പോലീസിന്റെ നിഷ്‌ക്രിയത്വം അക്രമത്തിന് കാരണമാണെന്നും ജയരാജന്‍ പറഞ്ഞു.
തങ്ങള്‍ പ്രതിക്കൂട്ടിലാവുമെന്ന് അറിയാവുന്ന ലീഗ് നേതൃത്വം മെനഞ്ഞ കെട്ടുകഥയാണ്. കെ എം ഷാജി എം എല്‍ എക്ക് നേരെയുണ്ടായ അക്രമ കഥയെന്നും ജയരാജന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ കെ രാഗേഷും പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    2 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    3 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    3 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    17 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    17 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    21 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം