Thursday, September 20th, 2018

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു പണിയുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

തിരു : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് പ്രഖ്യാപിച്ചു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് സര്‍ക്കാരിന് വേണ്ടി പ്രഖ്യാപനം നടത്തിയത്. തമിഴ്‌നാടുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയായെന്നും എച്ച് ആര്‍ ഭരദ്വാജ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ പദ്ധതിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം- … Continue reading "മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു പണിയുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം"

Published On:Mar 1, 2012 | 6:08 am

തിരു : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് പ്രഖ്യാപിച്ചു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് സര്‍ക്കാരിന് വേണ്ടി പ്രഖ്യാപനം നടത്തിയത്. തമിഴ്‌നാടുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയായെന്നും എച്ച് ആര്‍ ഭരദ്വാജ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ പദ്ധതിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം- കാസര്‍കോഡ് അതിവേഗ റെയില്‍പ്പാത ഉടന്‍ നടപ്പാക്കും. തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോറെയില്‍ തുടങ്ങും.
മാലിന്യ നിര്‍മാര്‍ജനത്തിന് ശുചിത്വവര്‍ഷം പദ്ധതി നടപ്പാക്കും. വീടുകള്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. മാലിന്യ സംസ്‌കരണത്തിന് വികേന്ദ്രീകൃത സംവിധാനം ഉള്‍പ്പെടെ ത്രിമുഖ പദ്ധതി ആവിഷ്‌കരിക്കും. കാസര്‍ഗോഡ് ജില്ലയില്‍ പുതിയ ഫോറസ്റ്റ് ഡിവിഷന്‍ രൂപീകരിക്കും.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ പദ്ധതി റിപ്പോര്‍ട്ട് ഏപ്രിലിനുള്ളില്‍ പൂര്‍ത്തിയാക്കും. എയര്‍പോര്‍ട്ടിന്റെ റണ്‍വേ ഇക്കൊല്ലം തന്നെ പൂര്‍ത്തിയാക്കും.
കാസര്‍ഗോഡ്, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ പാല്‍ പരിശോധനാകേന്ദ്രങ്ങള്‍ തുറക്കും. എല്ലാ പഞ്ചായത്തിലും പാലിയേറ്റീവ് കെയര്‍ പദ്ധതി നടപ്പാക്കും. നോക്കുകൂലി പൂര്‍ണമായി ഇല്ലാതാക്കും. എല്ലാ ജില്ലകളിലും എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും.
കുടുംബശ്രീകളുടെ പ്രവര്‍ത്തനം വിപുലമാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. കാര്‍ഷിക മേഖലയില്‍ 2012 നെ ടെക്‌നോളജി ട്രാന്‍സ്ഫര്‍ വര്‍ഷമായി പ്രഖ്യാപിക്കും.
സര്‍ക്കാരിന് പുതിയ വ്യവസായ നയം രൂപപ്പെടുത്തും. അധ്യാപക സമൂഹത്തിനായി ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്നും നടപ്രഖ്യാപന പ്രസംഗത്തില്‍ വിവരിക്കുന്നു.
നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം അന്തരിച്ച മുന്‍ ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന് അനുശോചനം രേഖപ്പെടുത്തിയ ശേഷം സഭ പിരിഞ്ഞു. മൂന്നും നാലും സഭ അവധിയായതിനാല്‍ അഞ്ചിന് നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള ചര്‍ച്ച തുടങ്ങും.

LIVE NEWS - ONLINE

 • 1
  19 mins ago

  മൂര്‍ത്തികള്‍ക്കായി കൊട്ടിപ്പാടിയ കോലധാരിക്ക് ഇപ്പോള്‍ കൂട്ട് കണ്ണീരും ദുസ്വപ്‌നങ്ങളും

 • 2
  21 mins ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 3
  26 mins ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

 • 4
  36 mins ago

  കണ്ണൂരുകാരുടെ ‘പുയ്യാപ്ല’ വിൡയില്‍ അന്ധംവിട്ട് പാക് താരം

 • 5
  2 hours ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

 • 6
  3 hours ago

  സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

 • 7
  3 hours ago

  അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

 • 8
  3 hours ago

  ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

 • 9
  3 hours ago

  സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു