Wednesday, November 14th, 2018

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് എം എല്‍ എ മാര്‍

തിരു : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷ എം എല്‍ എമാരുടെ ചോദ്യം ഏറ്റുപിടിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. എ പി അബ്ദുള്ളക്കുട്ടിയും എം എ വാഹിദുമാണ് പ്രതിപക്ഷത്തിന് വടി കൊടുത്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കുമെന്ന് തിമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ പ്രസംഗിക്കുന്നതായും ഡാം ഇപ്പോള്‍ പൊട്ടും പൊട്ടുമെന്ന് കേരളത്തിലെ നേതാക്കള്‍ പ്രസംഗിക്കുന്നതായും എം എ വാഹിദ് നടത്തിയ പരാമര്‍ശമാണ് ബഹളത്തിലേക്ക് നയിച്ചത്. ഇതിനു പിന്നാലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനെതിരെ രംഗത്തു വന്ന അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശവും ബഹളം … Continue reading "മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് എം എല്‍ എ മാര്‍"

Published On:Mar 8, 2012 | 6:45 am

തിരു : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷ എം എല്‍ എമാരുടെ ചോദ്യം ഏറ്റുപിടിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. എ പി അബ്ദുള്ളക്കുട്ടിയും എം എ വാഹിദുമാണ് പ്രതിപക്ഷത്തിന് വടി കൊടുത്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കുമെന്ന് തിമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ പ്രസംഗിക്കുന്നതായും ഡാം ഇപ്പോള്‍ പൊട്ടും പൊട്ടുമെന്ന് കേരളത്തിലെ നേതാക്കള്‍ പ്രസംഗിക്കുന്നതായും എം എ വാഹിദ് നടത്തിയ പരാമര്‍ശമാണ് ബഹളത്തിലേക്ക് നയിച്ചത്. ഇതിനു പിന്നാലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനെതിരെ രംഗത്തു വന്ന അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശവും ബഹളം രൂക്ശമാക്കി.
പുതിയ ഡാം നിലനിര്‍ത്തിക്കൊണ്ട് സേഫ്റ്റി ഡാം പണിതു കൂടെ എന്നായിരുന്നു വാഹിദിന്റെ ചോദ്യം. നിയമസഭ എകകണ്ഠമായി പാസാക്കിയതിന് കടക വിരുദ്ധമാണ് വാഹിദിന്റെ പ്രസ്താവനയെന്ന മറുപടിയുമായി ജലസേചന വകുപ്പ് മന്ത്രി പി ജെ ജോസഫ് എവുന്നേറ്റു. മുല്ലപ്പെരിയാര്‍ പഠനത്തിന് നിയോഗിച്ചിട്ടുള്ള റൂര്‍ക്കി ഐ ഐ ടിയുടെ റിപ്പോര്‍ട്ടില്‍ 6 തീവ്രതയുള്ള ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ ഡാം തകരുമെന്ന് ചൂണ്ടിക്കാട്ടിയതായി മന്ത്രി പറഞ്ഞു. ഐ ഐ ടി റിപ്പോര്‍ട്ടിനെ അവിശ്വസിക്കേണ്ട. പുതിയ ഡാം വേണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനു പിന്നാലെയായിരുന്നു ഡിസാസ്റ്റര്‍ സംവിധാനം ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടി അബുദുള്ളക്കുട്ടി എഴുന്നേറ്റത്. വിഷയം വിശദമായി പഠിക്കാതെയാണ് അബ്ദുള്ളക്കുട്ടി സംസാരിക്കുന്നതെന്ന് മന്ത്രി ജോസഫ് ഇതിന് മറുപടി നല്‍കി. അബ്ദുള്ളക്കുട്ടിയുടെ ദൗര്‍ഭാഗ്യകരമായ പരാമര്‍ശം നിയമസഭ്ക്ക് തന്നെ വിഷമം ഉണ്ടാക്കിയെന്ന്് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ചുമതലയുള്ള റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണ്ന്‍ പറഞ്ഞു.
ബഹളം രൂക്ഷമായപ്പോള്‍ പുറത്തുപോയിരുന്ന മുഖ്യമന്ത്രി തിരികെയെത്തി മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നത് കേരളത്തിന്റെ വികാരമാണെന്നും ഇതില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി. ഡിസാസ്റ്റര്‍ മാനേജുമെന്റുകാര്‍ കേരളത്തെ തുലക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഇതിനിടെ ആരോപിച്ചു.

LIVE NEWS - ONLINE

  • 1
    5 mins ago

    കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

  • 2
    16 mins ago

    ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

  • 3
    24 mins ago

    വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

  • 4
    27 mins ago

    ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

  • 5
    39 mins ago

    കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

  • 6
    49 mins ago

    ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

  • 7
    2 hours ago

    പ്രണയ വിവാഹത്തിന് വിസമ്മതിച്ച കാമുകിയുടെ മാതാവിനെ കുത്തികൊന്നു

  • 8
    17 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 9
    18 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍