Monday, November 12th, 2018

മുത്തശ്ശി തീകൊളുത്തിയ പെണ്‍കുട്ടി മരണപ്പെട്ടു

തൊടുപുഴ : മദ്യലഹരിയില്‍ മുത്തശ്ശി തീകൊളുത്തിയതിനെ തുടര്‍ന്ന് മാരകമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ ഇടുക്കി പാറക്കടവ് കോളനിയിലെ പുത്തന്‍പുരക്കല്‍ ശെല്‍വന്റെ മകള്‍ ദേവി (13) യാണ് മരിച്ചത്. ഒന്നര മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടിയുടെ നില കഴിഞ്ഞ ദിവസം അതീവ മോശമായിരുന്നു. കഴിഞ്ഞ മാസം മൂന്നാം തീയ്യതിയാണ് ഉറങ്ങിക്കിടന്ന ദേവിയുടെ ദേഹത്ത് മുത്തശ്ശി ഭവാനി മദ്യലഹരിയില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ദേവിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും … Continue reading "മുത്തശ്ശി തീകൊളുത്തിയ പെണ്‍കുട്ടി മരണപ്പെട്ടു"

Published On:Apr 12, 2013 | 9:40 am

തൊടുപുഴ : മദ്യലഹരിയില്‍ മുത്തശ്ശി തീകൊളുത്തിയതിനെ തുടര്‍ന്ന് മാരകമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ ഇടുക്കി പാറക്കടവ് കോളനിയിലെ പുത്തന്‍പുരക്കല്‍ ശെല്‍വന്റെ മകള്‍ ദേവി (13) യാണ് മരിച്ചത്. ഒന്നര മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടിയുടെ നില കഴിഞ്ഞ ദിവസം അതീവ മോശമായിരുന്നു.
കഴിഞ്ഞ മാസം മൂന്നാം തീയ്യതിയാണ് ഉറങ്ങിക്കിടന്ന ദേവിയുടെ ദേഹത്ത് മുത്തശ്ശി ഭവാനി മദ്യലഹരിയില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ദേവിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും ദേവിക്ക് എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. താനാണ് കൃത്യം ചെയ്തതെന്ന് ഭവാനി തന്നെയാണ് നാട്ടുകാരോട് പറഞ്ഞത്. വീട്ടില്‍ നിന്നും പകുതിയായ മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു.
കൊടികുളം കൊടുവേലി അനാഥാലയം നടത്തുന്ന സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ദേവിയെ വളര്‍ത്തിയിരുന്നത് ഭവാനി തന്നെയായിരുന്നു. ദേവിയുടെ അമ്മ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. അച്ഛന്‍ ശെല്‍വം വീട്ടിലേക്ക് വരാറില്ലെന്നും പോലീസ് പറഞ്ഞു. ഭവാനി സ്ഥിരമായി മദ്യപിക്കാറുണ്ടത്രെ.

LIVE NEWS - ONLINE

  • 1
    8 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    10 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    12 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    15 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    16 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    16 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    17 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    17 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    17 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍