Thursday, April 25th, 2019

മീനങ്ങാടിയില്‍ എഫ് സി ഐയുടെ ഒരു ഗോഡൗണ്‍ കൂടി

കല്‍പ്പറ്റ : ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 5000 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഗോഡൗണിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് എം ഐ ഷാനവാസ് എം പി പത്രസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ജില്ലയിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കാന്‍ നിലവില്‍ മീനങ്ങാടിയിലുള്ള 5000 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഡിപ്പോയാണ് ഉപയോഗിക്കുന്നത്. ഇതു കൂടാതെ 5000 മെട്രിക് ടണ്ണിന്റെ പുതിയ ഗോഡൗണ്‍ കൂടി വരുന്നതോടെ പൊതുവിതരണം … Continue reading "മീനങ്ങാടിയില്‍ എഫ് സി ഐയുടെ ഒരു ഗോഡൗണ്‍ കൂടി"

Published On:May 11, 2013 | 10:50 am

കല്‍പ്പറ്റ : ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 5000 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഗോഡൗണിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് എം ഐ ഷാനവാസ് എം പി പത്രസമ്മേളനത്തില്‍ അറിയിച്ചു.
വയനാട് ജില്ലയിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കാന്‍ നിലവില്‍ മീനങ്ങാടിയിലുള്ള 5000 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഡിപ്പോയാണ് ഉപയോഗിക്കുന്നത്. ഇതു കൂടാതെ 5000 മെട്രിക് ടണ്ണിന്റെ പുതിയ ഗോഡൗണ്‍ കൂടി വരുന്നതോടെ പൊതുവിതരണം ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ നാലുമാസത്തേക്കുവരെ ഇവിടെ സംഭരിച്ചുവയ്ക്കാന്‍ സാധിക്കുമെന്നും ഷാനവാസ് അറിയിച്ചു. 3.73 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്നഗോഡൗണ്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരമുള്ള കരുതല്‍ശേഖരത്തിന് ഇപ്പോഴുള്ള 5000 മെട്രിക് ടണ്‍ ഗോഡൗണ്‍ അപര്യാപ്തമായതിനാലാണ് 5000 മെട്രിക് ടണ്‍ കൂടി ശേഖരിക്കാനാകുന്ന പുതിയ ഗോഡൗണ്‍ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശിലാസ്ഥാപന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യവകുപ്പ് സഹമന്ത്രി പ്രൊഫ. കെ വി തോമസ് അധ്യക്ഷത വഹിക്കും. സംസ്ഥാന മന്ത്രിമാരായ പി കെ ജയലക്ഷ്മി, അനൂപ് ജേക്കബ്, എം പി മാരായ എം ഐ ഷാനവാസ്, എം കെ രാഘവന്‍, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, എം വി ശ്രേയംസ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി തുടങ്ങിയവര്‍ പങ്കെടുക്കും.

LIVE NEWS - ONLINE

  • 1
    1 hour ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 2
    2 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 3
    5 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 4
    6 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 5
    8 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 6
    8 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 8
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    9 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര