Sunday, February 17th, 2019

മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ വിദേശ മാതൃക നടപ്പാക്കും : മുഖ്യമന്ത്രി

തിരു : മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി വിദേശരാജ്യങ്ങളിലുള്ള മാതൃക സംസ്ഥാനത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിദേശങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ട്രക്ക് മൗണ്ടഡ് എമര്‍ജന്‍സി ഇന്‍സിലറേഷന്‍ സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് ്‌ദ്ദേഹം ഇക്കാര്യം അറിയിച്ചത്. ട്രക്ക് മൗണ്ടഡ് എമര്‍ജന്‍സി ഇന്‍സിലറേഷന്റെ രണ്ട് യൂണിറ്റുകള്‍ വാങ്ങുന്നതിനായി സ്വിസ്‌കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട് ഒരു യൂണിറ്റിന് രണ്ടു മുതല്‍ മൂന്ന് കോടി രൂപ വരെ വിലവരുമെന്നും അദ്ദേഹം പറഞ്ഞു. സുകുമാര്‍ അഴീക്കോടിന്റെ തൃശൂരിലെ വസതി സാംസ്‌കാരിക വകുപ്പ് … Continue reading "മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ വിദേശ മാതൃക നടപ്പാക്കും : മുഖ്യമന്ത്രി"

Published On:Feb 15, 2012 | 12:19 pm

തിരു : മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി വിദേശരാജ്യങ്ങളിലുള്ള മാതൃക സംസ്ഥാനത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിദേശങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ട്രക്ക് മൗണ്ടഡ് എമര്‍ജന്‍സി ഇന്‍സിലറേഷന്‍ സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് ്‌ദ്ദേഹം ഇക്കാര്യം അറിയിച്ചത്. ട്രക്ക് മൗണ്ടഡ് എമര്‍ജന്‍സി ഇന്‍സിലറേഷന്റെ രണ്ട് യൂണിറ്റുകള്‍ വാങ്ങുന്നതിനായി സ്വിസ്‌കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട് ഒരു യൂണിറ്റിന് രണ്ടു മുതല്‍ മൂന്ന് കോടി രൂപ വരെ വിലവരുമെന്നും അദ്ദേഹം പറഞ്ഞു.
സുകുമാര്‍ അഴീക്കോടിന്റെ തൃശൂരിലെ വസതി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് സ്മാരകമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെ തുടര്‍നടപടികള്‍ ബന്ധുക്കളുമായി ആലോചിച്ച് തീരുമാനിക്കാന്‍ തൃശൂര്‍ ജില്ലാകലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച നടന്നെങ്കിലും അന്തിമതീരുമാനം പിന്നീടുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായം 56 വയസാക്കുന്നത് തൊഴില്‍രഹിതരായ യുവാക്കളെ ബാധിക്കും. അവരുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു പാക്കേജുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിരമിക്കല്‍ ഏകീകരണം വാസ്തവത്തില്‍ ഒരു വര്‍ഷം കൂടി അധികം നല്‍കിയതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെല്ല് സംഭരണം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. 15 രൂപക്കായിരിക്കും നെല്ല് സംഭരിക്കുക. ആശാവര്‍ക്കേഴ്‌സിന്റെ അലവന്‍ 300 രൂപയില്‍ നിന്നും 500 രൂപയായി വര്‍ധിപ്പിച്ചു. പഞ്ചായത്തുകളില്‍ ഭവന നിര്‍മാണത്തിന് നല്‍കുന്ന ധനസഹായം 75,000 രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപയായി വര്‍ധിപ്പിച്ചു. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ കേരളത്തില്‍ വേദി അനുവദിക്കണമെന്നും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LIVE NEWS - ONLINE

 • 1
  3 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 2
  5 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 3
  11 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 4
  13 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 5
  13 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 6
  1 day ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 7
  1 day ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 8
  1 day ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 9
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും