Wednesday, November 14th, 2018

മാലിന്യം : അടിയന്തിര യോഗത്തില്‍ മൈസൂര്‍ സംഘം പങ്കെടുക്കും

കണ്ണൂര്‍ : നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം തേടുന്നതിന്റെ ഭാഗമായി നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം ഇന്ന് വൈകീട്ട് 4ന് നടക്കും. ചേലോറ ട്രഞ്ചിംഗ്ഗ്രൗണ്ടില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി മൈസൂരില്‍ നിന്നെത്തിയ സംഘം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും. ജൈവലായനി ഉപയോഗിച്ച് മൈസൂരില്‍ മാലിന്യ സംസ്‌കരണം നടത്തുന്നത് ചെയര്‍പേഴ്‌സനടക്കം 15 കൗണ്‍സിലര്‍മാരും 15 നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലം നേരിട്ട് കണ്ട് പരിശോധിച്ചിരുന്നു. അവിടെ 125 ഏക്കറോളം സ്ഥലത്താണ് മാലിന്യ സംസ്‌കരണം നടക്കുന്നത്. കണ്ണൂരിലാണെങ്കില്‍ … Continue reading "മാലിന്യം : അടിയന്തിര യോഗത്തില്‍ മൈസൂര്‍ സംഘം പങ്കെടുക്കും"

Published On:Feb 15, 2012 | 7:58 am

കണ്ണൂര്‍ : നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം തേടുന്നതിന്റെ ഭാഗമായി നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം ഇന്ന് വൈകീട്ട് 4ന് നടക്കും.
ചേലോറ ട്രഞ്ചിംഗ്ഗ്രൗണ്ടില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി മൈസൂരില്‍ നിന്നെത്തിയ സംഘം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും.
ജൈവലായനി ഉപയോഗിച്ച് മൈസൂരില്‍ മാലിന്യ സംസ്‌കരണം നടത്തുന്നത് ചെയര്‍പേഴ്‌സനടക്കം 15 കൗണ്‍സിലര്‍മാരും 15 നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലം നേരിട്ട് കണ്ട് പരിശോധിച്ചിരുന്നു. അവിടെ 125 ഏക്കറോളം സ്ഥലത്താണ് മാലിന്യ സംസ്‌കരണം നടക്കുന്നത്. കണ്ണൂരിലാണെങ്കില്‍ 35 ഏക്കറില്‍ താഴെ സ്ഥലം മാത്രമേ ചേലോറയില്‍ ഉള്ളൂ. അതില്‍ 5 ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ സംസ്‌കരണം നടക്കുന്നത്.
മൈസൂര്‍ മോഡല്‍ പദ്ധതി കണ്ണൂരില്‍ നടപ്പാക്കുന്നതിനാണ് പഠനസംഘം ശുപാര്‍ശ ചെയ്തിട്ടുള്ളത്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഈ പഠനസംഘത്തിന്റെ റിപ്പോര്‍ട്ടിന് പച്ചക്കൊടി കാട്ടുമോയെന്ന് കണ്ടറിയണം.

LIVE NEWS - ONLINE

  • 1
    4 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    5 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    7 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    10 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    11 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    11 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    11 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    12 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി