Saturday, February 23rd, 2019

മാറിനല്‍കിയ മരുന്ന് കഴിച്ച വീട്ടമ്മ വിദഗ്ധ ചികിത്സക്ക് : അന്വേഷണം തുടങ്ങി

കൂത്തുപറമ്പ് : മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്നു കഴിച്ച് അവശയായ വീട്ടമ്മയെ വിദഗ്ധ ചികല്‍സക്കായി തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടു പോയി. നീര്‍വേലി ആയിഷാസില്‍ ഫാത്തിമ ബീവി(35)ക്കാണ് മരുന്ന് മാറി നല്‍കിയത്. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ബന്ധുക്കളില്‍ നിന്ന് റിപ്പോര്‍ട്ട് ശേഖരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മാറോളി ഘട്ടിനടുത്തുള്ള സിറ്റി മെഡിക്കല്‍ഷോപ്പില്‍ നിന്നാണ് ഗുളിക മാറി നല്‍കിയത്. മെഡിക്കല്‍ ഷോപ്പിലും രഹസ്യാന്വേഷണ വിഭാഗം തെളിവെടുപ്പ് നടത്തി. കഫക്കെട്ടിനുള്ള മരുന്ന് സൂക്ഷിച്ച് കവറിലുണ്ടായിരുന്ന മറ്റൊരു ഗുളിക നല്‍കുകയാണുണ്ടായതെന്ന് … Continue reading "മാറിനല്‍കിയ മരുന്ന് കഴിച്ച വീട്ടമ്മ വിദഗ്ധ ചികിത്സക്ക് : അന്വേഷണം തുടങ്ങി"

Published On:Feb 9, 2012 | 12:04 pm

കൂത്തുപറമ്പ് : മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്നു കഴിച്ച് അവശയായ വീട്ടമ്മയെ വിദഗ്ധ ചികല്‍സക്കായി തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടു പോയി. നീര്‍വേലി ആയിഷാസില്‍ ഫാത്തിമ ബീവി(35)ക്കാണ് മരുന്ന് മാറി നല്‍കിയത്.
സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ബന്ധുക്കളില്‍ നിന്ന് റിപ്പോര്‍ട്ട് ശേഖരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മാറോളി ഘട്ടിനടുത്തുള്ള സിറ്റി മെഡിക്കല്‍ഷോപ്പില്‍ നിന്നാണ് ഗുളിക മാറി നല്‍കിയത്. മെഡിക്കല്‍ ഷോപ്പിലും രഹസ്യാന്വേഷണ വിഭാഗം തെളിവെടുപ്പ് നടത്തി.
കഫക്കെട്ടിനുള്ള മരുന്ന് സൂക്ഷിച്ച് കവറിലുണ്ടായിരുന്ന മറ്റൊരു ഗുളിക നല്‍കുകയാണുണ്ടായതെന്ന് മെഡിക്കല്‍ ഷോപ്പില്‍ നിന്നും പറഞ്ഞതായി പോലീസ് അറിയിച്ചു. പ്രശ്‌നം ഡ്രഗ് കണ്‍ട്രോളറെ അറിയിച്ചിട്ടുണ്ട്. ഈ കടയില്‍ നിന്ന് നേരത്തെയും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നതായി പരാതിയുണ്ട്.
ഫാത്തിമാ ബീവിക്ക് കഫക്കെട്ടുണ്ടായതിനെ തുടര്‍ന്ന് താലൂക്കാശുപത്രിയിലെ ഡോ.അനീഷിനെ കാണിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പുമായി ഇക്കഴിഞ്ഞ തിങ്കളാഴ്ച മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങിയ മരുന്ന് കഴിച്ച ആയിഷാബീവി ചൊവ്വാഴ്ച കാലത്ത് ഉണരാതിരുന്ന തിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് അബോധാവസ്ഥയിലാണെന്ന് മനസിലായത്.ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയായിരുന്നു. അപ്പോഴാണ് മെഡി ക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നല്‍കിയ കാര്യമറിയുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    10 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    11 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    13 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    13 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    15 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    17 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    17 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം