Monday, November 19th, 2018

മാരുതിയില്‍ നിന്ന്‌ രണ്ട്‌ ഡീസല്‍ കാറുകള്‍

മാരുതി സുസൂക്കി 2014 അവസാനത്തോടെ ഇന്ത്യയില്‍ രണ്ട്‌ ഡീസല്‍ കാറുകള്‍ എത്തിക്കും. ജപ്പാനില്‍ സുസൂക്കിയുടെ ഗവേഷണ കേന്ദ്രത്തില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഡീസല്‍ എന്‍ജിനുകളായിരിക്കും മാരുതി ഈ രണ്ട്‌ ഡീസല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുക. 1 ലിറ്റര്‍ ശേഷിയുള്ളതും 1.4 ലിറ്റര്‍ ശേഷിയുള്ളതുമായ എന്‍ജിനുകളാണ്‌ വികസിപ്പിച്ചെടുക്കുന്നത്‌. ഇതില്‍ 1.4 ലിറ്റര്‍ എന്‍ജിന്‍ ഡിസയര്‍, എര്‍റ്റിഗ, സ്വിഫ്‌റ്റ്‌ ഹാച്ച്‌ബാക്ക്‌ എന്നീ വാഹനങ്ങള്‍ക്ക്‌ ഉപയോഗിക്കും എന്നാണ്‌ മനസ്സിലാകുന്നത്‌. നിലവില്‍ ഈ കാറില്‍ ഉപയോഗിക്കുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഫിയറ്റില്‍ നിന്ന്‌ വാങ്ങിയതാണ്‌. … Continue reading "മാരുതിയില്‍ നിന്ന്‌ രണ്ട്‌ ഡീസല്‍ കാറുകള്‍"

Published On:Jul 4, 2013 | 5:55 pm

maruti suzuki 2014 fullമാരുതി സുസൂക്കി 2014 അവസാനത്തോടെ ഇന്ത്യയില്‍ രണ്ട്‌ ഡീസല്‍ കാറുകള്‍ എത്തിക്കും. ജപ്പാനില്‍ സുസൂക്കിയുടെ ഗവേഷണ കേന്ദ്രത്തില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഡീസല്‍ എന്‍ജിനുകളായിരിക്കും മാരുതി ഈ രണ്ട്‌ ഡീസല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുക. 1 ലിറ്റര്‍ ശേഷിയുള്ളതും 1.4 ലിറ്റര്‍ ശേഷിയുള്ളതുമായ എന്‍ജിനുകളാണ്‌ വികസിപ്പിച്ചെടുക്കുന്നത്‌. ഇതില്‍ 1.4 ലിറ്റര്‍ എന്‍ജിന്‍ ഡിസയര്‍, എര്‍റ്റിഗ, സ്വിഫ്‌റ്റ്‌ ഹാച്ച്‌ബാക്ക്‌ എന്നീ വാഹനങ്ങള്‍ക്ക്‌ ഉപയോഗിക്കും എന്നാണ്‌ മനസ്സിലാകുന്നത്‌. നിലവില്‍ ഈ കാറില്‍ ഉപയോഗിക്കുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഫിയറ്റില്‍ നിന്ന്‌ വാങ്ങിയതാണ്‌. ജപ്പാനില്‍ സുസൂക്കി വികസിപ്പിച്ചെടുത്ത ഈ രണ്ട്‌ ഡീസല്‍ എന്‍ജിനുകളുടെ വരവോടുകൂടി മാരുതിയുടെ എല്ലാ വാഹനങ്ങള്‍ക്കും സ്വന്തം എന്‍ജിനുകളായിത്തീരും.
ഇന്ത്യയിലെ ഗുഡ്‌ഗാവ്‌ പ്ലാന്‍റില്‍ ഡീസല്‍ എന്‍ജിന്‍ നിര്‍മാണ യൂണിറ്റ്‌ സ്ഥാപിക്കാനാണ്‌ നീക്കം. ഇതിനായി 1700 കോടി രൂപയുടെ നിക്ഷേപം നടത്തും. വര്‍ഷത്തില്‍ 3 ലക്ഷം എന്‍ജിനുകള്‍ ഇവിടെ നിന്ന്‌ ഉല്‍പാദിപ്പിക്കപ്പെടും.  

LIVE NEWS - ONLINE

  • 1
    12 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    16 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    20 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    21 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    22 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    22 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി