Saturday, July 20th, 2019

മായാമോഹിനിയാകാന്‍ അരിഭക്ഷണം ഉപേക്ഷിച്ചു : ദിലീപ്

കണ്ണൂര്‍ : നല്ല കഥയാണ് ഒരു സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണമെന്ന് ജനപ്രിയ നടന്‍ ദിലീപ്. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല തിയറ്ററുകളും ഇന്ന് അടച്ചിടുന്നത് പ്രേക്ഷകര്‍ എത്താത്തത് കൊണ്ടാണ്. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള കഥാപാത്രമാണ് മായാമോഹിനിയിലൂടെ താന്‍ അവതരിപ്പിച്ചത്. ഇതിന് വേണ്ടി കണ്‍പുരികമെടുത്തുമാറ്റുകയും കാത് കുത്തുകയും ചെയ്തു. വീട്ടിലെത്തിയപ്പോള്‍ ഭാര്യ മഞ്ജുവാര്യര്‍ ഭയപ്പെട്ട കാര്യവും ദിലീപ് ചൂണ്ടിക്കാട്ടി. മായാമോഹിനിയായി അഭിനയിക്കാന്‍ ശരീരത്തെ മയപ്പെടുത്താന്‍ വേണ്ടി അരിഭക്ഷണം പോലും ഉപേക്ഷിച്ചു. ചാന്ത്‌പൊട്ട് അഭിനയിച്ചപ്പോള്‍ … Continue reading "മായാമോഹിനിയാകാന്‍ അരിഭക്ഷണം ഉപേക്ഷിച്ചു : ദിലീപ്"

Published On:Apr 9, 2012 | 7:41 am

കണ്ണൂര്‍ : നല്ല കഥയാണ് ഒരു സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണമെന്ന് ജനപ്രിയ നടന്‍ ദിലീപ്. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല തിയറ്ററുകളും ഇന്ന് അടച്ചിടുന്നത് പ്രേക്ഷകര്‍ എത്താത്തത് കൊണ്ടാണ്. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള കഥാപാത്രമാണ് മായാമോഹിനിയിലൂടെ താന്‍ അവതരിപ്പിച്ചത്. ഇതിന് വേണ്ടി കണ്‍പുരികമെടുത്തുമാറ്റുകയും കാത് കുത്തുകയും ചെയ്തു.
വീട്ടിലെത്തിയപ്പോള്‍ ഭാര്യ മഞ്ജുവാര്യര്‍ ഭയപ്പെട്ട കാര്യവും ദിലീപ് ചൂണ്ടിക്കാട്ടി. മായാമോഹിനിയായി അഭിനയിക്കാന്‍ ശരീരത്തെ മയപ്പെടുത്താന്‍ വേണ്ടി അരിഭക്ഷണം പോലും ഉപേക്ഷിച്ചു. ചാന്ത്‌പൊട്ട് അഭിനയിച്ചപ്പോള്‍ ഒന്നരമാസം ഞാന്‍ ഭയപ്പെട്ടിരുന്നു. അതേകഥാപാത്രം ഞാനായിപ്പോയെന്നാണ് ചിന്തിച്ചത്. എന്നാല്‍ മായാമോഹിനിയായി അഭിനയിച്ചപ്പോള്‍ അത്ര പ്രശ്‌നങ്ങളുണ്ടായില്ലെന്നും ദിലീപ് പറഞ്ഞു. നിസാരകാര്യങ്ങള്‍ക്ക് വളരെ ചുരുങ്ങിയ പ്രേക്ഷകര്‍ ഒരു സിനിമയെ ചവിട്ടിത്താഴ്ത്തുന്നത് ശരിയല്ല. സ്ത്രീവേഷം കെട്ടി അഭിനയിച്ച മായാമോഹിനി വന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമ കണ്ട് ധാരാളം സ്ത്രീകള്‍ തന്നെ ഫോണ്‍ വഴിയും മറ്റും അഭിനന്ദിച്ചു. പത്രക്കാരെ കാണാന്‍ ഭയമാണ്. കാരണം വല്ലതും എന്റെ നാക്കില്‍ നിന്ന് വീണുപോയാല്‍ പിന്നീടുണ്ടാകുന്ന വിഷമമോര്‍ത്ത് മാധ്യമപടക്കാരെ കാണുമ്പോള്‍ മുങ്ങിനടക്കാറാണ് പതിവ്. നേരത്തെ മഞ്ജുവാര്യര്‍ പുരുഷനായി അഭിനയിച്ചിരുന്നു അവരുടെ ഭര്‍ത്താവായ ദിലീപ് സ്ത്രീയായും അഭിനയിച്ചു. ഇതില്‍ ആര്‍ക്കാണ് മൂല്യമെന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ ഇരുവരും തുല്യരാണെന്ന് ദിലീപ് മറുപടി പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ എന്‍ ബാബു അധ്യക്ഷത വഹിച്ചു. സിക്രട്ടറി സി കെ കുര്യച്ചന്‍ സ്വാഗതം പറഞ്ഞു

LIVE NEWS - ONLINE

 • 1
  3 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 2
  5 hours ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 3
  7 hours ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 4
  7 hours ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

 • 5
  8 hours ago

  വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

 • 6
  8 hours ago

  ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

 • 7
  11 hours ago

  കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

 • 8
  11 hours ago

  സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

 • 9
  12 hours ago

  തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി