Tuesday, April 23rd, 2019

മാത്യു ഹെയ്ഡന്‍ പാഡഴിച്ചു

സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന്‍ ക്രിക്കറ്റ് മത്സരങ്ങളോട് പൂര്‍ണമായും വിടപറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി-20 ലീഗിലും കളിച്ചു വരികയായിരുന്നു. ഹെയ്ഡന്‍ ഈ വര്‍ഷം ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് വേണ്ടി കളിക്കില്ലെന്ന് ടീം വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. നാല്‍പതു കാരനായ ഹെയ്ഡന്‍ 2009ലാണ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞത്. ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് വേണ്ടി താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും ക്രിക്കറ്റ് തന്റെ … Continue reading "മാത്യു ഹെയ്ഡന്‍ പാഡഴിച്ചു"

Published On:Sep 20, 2012 | 3:38 am

സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന്‍ ക്രിക്കറ്റ് മത്സരങ്ങളോട് പൂര്‍ണമായും വിടപറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി-20 ലീഗിലും കളിച്ചു വരികയായിരുന്നു. ഹെയ്ഡന്‍ ഈ വര്‍ഷം ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് വേണ്ടി കളിക്കില്ലെന്ന് ടീം വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു.
നാല്‍പതു കാരനായ ഹെയ്ഡന്‍ 2009ലാണ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞത്. ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് വേണ്ടി താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും ക്രിക്കറ്റ് തന്റെ ജീവതത്തിന്റെ ഭാഗമായിരിക്കുമെന്നും ഹെയ്ഡന്‍ അറിയിച്ചു.
ദൃഢഗാത്രനായ ഹെയ്ഡന്‍ ആസ്‌ത്രേലിയക്കു വേണ്ടി 103 ടെസ്റ്റുകളും 161 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 30 സെഞ്ചുറികള്‍ ഉള്‍പ്പെടെ 8,625 റണ്‍സ് നേടിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    35 mins ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 2
    1 hour ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 3
    2 hours ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 4
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 5
    3 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 6
    3 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 7
    3 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 8
    5 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 9
    6 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്