Thursday, November 15th, 2018

മലയാളി വിദ്യാര്‍ത്ഥിയുടെ മരണം : 9 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

സേലം : നാമക്കല്‍ ജ്ഞാനമണി എന്‍ജിനീയറിങ് കോളജിലെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥി കാറിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് ഒമ്പത് മലയാളി സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ദീപക് ഒന്നാംവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രിയാണ് ദീപക്കും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ തട്ടിയിരുന്നുവത്രെ. കാറില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ വിദ്യാര്‍ഥികള്‍ കാറില്‍ പിന്തുടരുകയും … Continue reading "മലയാളി വിദ്യാര്‍ത്ഥിയുടെ മരണം : 9 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍"

Published On:Apr 5, 2013 | 11:34 pm

സേലം : നാമക്കല്‍ ജ്ഞാനമണി എന്‍ജിനീയറിങ് കോളജിലെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥി കാറിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് ഒമ്പത് മലയാളി സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ദീപക് ഒന്നാംവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രിയാണ് ദീപക്കും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ തട്ടിയിരുന്നുവത്രെ. കാറില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ വിദ്യാര്‍ഥികള്‍ കാറില്‍ പിന്തുടരുകയും ബൈക്കില്‍ ഇടിപ്പിക്കുകയുമായിരുന്നുവെന്ന് ദീപക്കിന്റെ സുഹൃത്തുക്കള്‍ പറയുന്നു. റോഡില്‍ തെറിച്ചുവീണ ദീപക്കിന്റെ തലയോട്ടി പൊട്ടിയതാണ് മരണകാരണമായത്. ഗുരുതരമായി പരിക്കേറ്റ ദിനീഷ് കോയമ്പത്തൂരില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് രാശിപുരം പോലീസില്‍ പരാതി നല്‍കി.
അതിനിടെ പൊലീസും കോളജ് അധികൃതരും ചേര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് വിദ്യാര്‍ഥികള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്കു മുന്നില്‍ പ്രതിഷേധസമരം നടത്തി. ദീപക്കിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടിലെത്തിക്കും.

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    6 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    7 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    12 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി