Sunday, July 21st, 2019

മന്ത്രി ആന്റണിയുടെ ഓഫീസില്‍ നിന്ന് പ്രതിരോധ രഹസ്യം ചോര്‍ത്താന്‍ ശ്രമം ; അന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി : കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ഓഫീസില്‍ നിന്ന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെബ്രുവരി 16നാണ് സംഭവം. ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് സൂചന. രഹസ്യം ചോര്‍ത്താന്‍ ശ്രമിച്ചാല്‍ തിരിച്ചറിയുന്നതിന് ഘടിപ്പിച്ച ഉപകരണത്തില്‍ നിന്ന് ബീപ് ശബ്ദം കേട്ടതോടെയാണ് സംശയമുയര്‍ന്നത്. ഇതേ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്ന രണ്ട് മിലിട്ടറി ഇന്റലിജന്‍സ് … Continue reading "മന്ത്രി ആന്റണിയുടെ ഓഫീസില്‍ നിന്ന് പ്രതിരോധ രഹസ്യം ചോര്‍ത്താന്‍ ശ്രമം ; അന്വേഷണത്തിന് ഉത്തരവ്"

Published On:Mar 2, 2012 | 1:12 pm

ന്യൂഡല്‍ഹി : കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ഓഫീസില്‍ നിന്ന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെബ്രുവരി 16നാണ് സംഭവം. ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് സൂചന. രഹസ്യം ചോര്‍ത്താന്‍ ശ്രമിച്ചാല്‍ തിരിച്ചറിയുന്നതിന് ഘടിപ്പിച്ച ഉപകരണത്തില്‍ നിന്ന് ബീപ് ശബ്ദം കേട്ടതോടെയാണ് സംശയമുയര്‍ന്നത്. ഇതേ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്ന രണ്ട് മിലിട്ടറി ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ അധികൃതര്‍ പുറത്താക്കിയിട്ടുണ്ട്.
അതേസമയം രഹസ്യ സ്വഭാവമുള്ള ഓഫീസുകളില്‍ മിലിട്ടറി ഇന്റലിജന്‍സ് തന്നെ ചില ഉപകരണങ്ങള്‍ സ്ഥാപിക്കാറുണ്ട്. ഇത്തരത്തിലുള്ള ഉപകരണമാണോ സബ്ദിച്ചത് എന്നു കൂടി പരിശോധിക്കുന്നതിനാണ് രഹസ്യാന്വേഷണ വിഭാഗത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്.

LIVE NEWS - ONLINE

  • 1
    3 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    7 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    8 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    10 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    11 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    23 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു