Friday, November 16th, 2018

മനുഷ്യക്കടത്ത് : 17 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താലവളം വഴി നടന്ന മനുഷ്യക്കടത്തില്‍ പതിനേഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് എസ് പിമാരായ ഭുവനചന്ദ്രന്‍, ജമാലുദ്ദീന്‍ എന്നിവരടക്കം പതിനേഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി പറയുന്നത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പെണ്‍വാണിഭസംഘവുമായി ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടികളെടുക്കണമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2005 മുതല്‍ 2011 വരെ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഡ്യൂട്ടിയെടുത്തിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മനുഷ്യക്കടത്തില്‍ പങ്കുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ദരിദ്ര … Continue reading "മനുഷ്യക്കടത്ത് : 17 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്"

Published On:May 17, 2013 | 12:02 pm

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താലവളം വഴി നടന്ന മനുഷ്യക്കടത്തില്‍ പതിനേഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് എസ് പിമാരായ ഭുവനചന്ദ്രന്‍, ജമാലുദ്ദീന്‍ എന്നിവരടക്കം പതിനേഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി പറയുന്നത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പെണ്‍വാണിഭസംഘവുമായി ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടികളെടുക്കണമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
2005 മുതല്‍ 2011 വരെ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഡ്യൂട്ടിയെടുത്തിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മനുഷ്യക്കടത്തില്‍ പങ്കുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ദരിദ്ര കുടുംബത്തിലെ അംഗങ്ങളായ യുവതികളെ ഗള്‍ഫിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ലിസി സോജനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കേസില്‍ നേരത്തെ പിടിയിലായ എസ് ഐ രാജു മാത്യു, കോണ്‍സ്റ്റബിള്‍ അജീബ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസ് സി ബി ഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    9 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    10 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    12 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    15 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    16 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    17 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    17 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    18 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം