Thursday, April 25th, 2019

മനുഷ്യക്കടത്ത് കേസ് സി ബി ഐ അന്വേഷിക്കേണ്ടതാണെന്ന് ഹൈക്കോടതി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി നടത്തിയ അനധികൃത മനുഷ്യക്കടത്ത് കേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതാണെന്ന് ഹൈക്കോടതി. കോടതിയുടെ ഈ നിരീക്ഷണം പരിഗണിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ ഉടന്‍ സര്‍ക്കാരിന് കുറിപ്പ് നല്‍കണമെന്നും കേസിലെ പ്രതികളായ അജീബിന്റെയും അബ്ദുള്‍ ഹമീദ് സവാദിന്റെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുന്നില്ലെങ്കിലും കേസിലെ സാഹചര്യം ഉയര്‍ത്തുന്ന ആശങ്ക രേഖപ്പെടുത്തുകയാണെന്ന് ജസ്റ്റിസ് സതീശ്ചന്ദ്രന്‍ വ്യക്തമാക്കി. അതിനിടെ വിമാനത്താവളത്തിലൂടെ നടത്തിയിരുന്ന വിവാദ മനുഷ്യക്കടത്ത് കേസില്‍ അന്വേഷണം ഏതാണ്ട് സ്തംഭിച്ചു. അന്വേഷണ സംഘത്തലവനായ ഡിവൈ … Continue reading "മനുഷ്യക്കടത്ത് കേസ് സി ബി ഐ അന്വേഷിക്കേണ്ടതാണെന്ന് ഹൈക്കോടതി"

Published On:Mar 28, 2013 | 11:41 am

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി നടത്തിയ അനധികൃത മനുഷ്യക്കടത്ത് കേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതാണെന്ന് ഹൈക്കോടതി. കോടതിയുടെ ഈ നിരീക്ഷണം പരിഗണിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ ഉടന്‍ സര്‍ക്കാരിന് കുറിപ്പ് നല്‍കണമെന്നും കേസിലെ പ്രതികളായ അജീബിന്റെയും അബ്ദുള്‍ ഹമീദ് സവാദിന്റെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുന്നില്ലെങ്കിലും കേസിലെ സാഹചര്യം ഉയര്‍ത്തുന്ന ആശങ്ക രേഖപ്പെടുത്തുകയാണെന്ന് ജസ്റ്റിസ് സതീശ്ചന്ദ്രന്‍ വ്യക്തമാക്കി.
അതിനിടെ വിമാനത്താവളത്തിലൂടെ നടത്തിയിരുന്ന വിവാദ മനുഷ്യക്കടത്ത് കേസില്‍ അന്വേഷണം ഏതാണ്ട് സ്തംഭിച്ചു. അന്വേഷണ സംഘത്തലവനായ ഡിവൈ എസ് പി വര്‍ഗീസ് വിരമിച്ചതിനു ശേഷം ആര്‍ക്കും ചുമതല നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം നിലച്ചത്. അറസ്റ്റിലായവര്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന വിവരം പുറത്തു വന്ന പശ്ചാത്തലത്തില്‍ അന്വേഷണം നിലച്ചത് ദുരൂഹതയുണര്‍ത്തുകയാണ്. കൂടാതെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ് ഐയെ സ്ഥലം മാറ്റുകയും മറ്റൊരു ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തതോടെ സംഘത്തില്‍ ഇപ്പോള്‍ ബാക്കിയുള്ളത് രണ്ടു പോലീസുകാര്‍ മാത്രമായി. പ്രതികളില്‍ പലരും പോലീസ് ഉദ്യോഗസ്ഥരാണെന്നതും കേസ് നിശ്ചലമായതിനു പിന്നില്‍ ദുരൂഹത ആരോപിക്കാന്‍ കാരണമായിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    48 mins ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 2
    2 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 3
    5 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 4
    6 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 5
    8 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 6
    8 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 8
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    9 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര