Tuesday, November 20th, 2018

മദ്യപിച്ച് ബഹളം ; റെയില്‍വെ ജീവനക്കാര്‍ക്ക് പിഴ

കണ്ണൂര്‍ : മദ്യപിച്ച് ബഹളം വെച്ച റെയില്‍വെ ജീവനക്കാര്‍ക്ക് പിഴ. മംഗലാപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സിന്റെ ഗാര്‍ഡ് റൂമില്‍ വെച്ച് മദ്യപിക്കുകയും ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കാനിടയാവുകയും ചെയ്ത സംഭവത്തില്‍ റെയില്‍വെ ജീവനക്കാരായ മൂന്ന് പേരെ കോടതി 400 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചു. മംഗലാപുരം സ്വദേശികളും ട്രാക്ക്മാന്‍മാരുമായ കെ. രാജേഷ്, എം. ഡേവിഡ്, മെക്കാനിക്ക് ചാള്‍സ് എന്നിവരെയാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടി.പി അനില്‍ ശിക്ഷിച്ചത്. തലശ്ശേരി വടക്കുമ്പാട്ടെ ഷിബിന്റെ പരാതിയെ തുടര്‍ന്നാണ് … Continue reading "മദ്യപിച്ച് ബഹളം ; റെയില്‍വെ ജീവനക്കാര്‍ക്ക് പിഴ"

Published On:Mar 27, 2013 | 4:27 pm

കണ്ണൂര്‍ : മദ്യപിച്ച് ബഹളം വെച്ച റെയില്‍വെ ജീവനക്കാര്‍ക്ക് പിഴ. മംഗലാപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സിന്റെ ഗാര്‍ഡ് റൂമില്‍ വെച്ച് മദ്യപിക്കുകയും ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കാനിടയാവുകയും ചെയ്ത സംഭവത്തില്‍ റെയില്‍വെ ജീവനക്കാരായ മൂന്ന് പേരെ കോടതി 400 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചു. മംഗലാപുരം സ്വദേശികളും ട്രാക്ക്മാന്‍മാരുമായ കെ. രാജേഷ്, എം. ഡേവിഡ്, മെക്കാനിക്ക് ചാള്‍സ് എന്നിവരെയാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടി.പി അനില്‍ ശിക്ഷിച്ചത്. തലശ്ശേരി വടക്കുമ്പാട്ടെ ഷിബിന്റെ പരാതിയെ തുടര്‍ന്നാണ് റെയില്‍വെ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തത്. 2010 ഏപ്രില്‍ 30നാണ് കേസിനാസ്പദമായ സംഭവം. പൊട്ടിയ മദ്യക്കുപ്പികള്‍ ദേഹത്ത് വീണ് ഷിബിവിന് പരിക്കേറ്റിരുന്നു.

LIVE NEWS - ONLINE

  • 1
    11 mins ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 2
    2 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 3
    3 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 4
    3 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 5
    4 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 6
    5 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    5 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 8
    5 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 9
    6 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല