Thursday, April 25th, 2019

വെടിയേറ്റു മരിച്ച സംഭവം; കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

കൊല്ലം : നീണ്ടകരക്കടുത്ത് ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഷിപ്പിംഗ് മന്ത്രാലയം ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം അന്വേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു. ഡയറക്ടര്‍ ഓഫ് ഷിപ്പിംഗ് ആയിരിക്കും അന്വേഷണം നടത്തുക. അതേസമയം, കപ്പല്‍ ജീവനക്കാരെ വിട്ടയക്കണമെന്ന ഇറ്റലിയുടെ ആവശ്യം ഇന്ത്യ തള്ളി. സംഭവത്തില്‍ ഇറ്റാലിയന്‍ അംബാസിഡറെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുകയും … Continue reading "വെടിയേറ്റു മരിച്ച സംഭവം; കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം"

Published On:Feb 16, 2012 | 5:17 am

കൊല്ലം : നീണ്ടകരക്കടുത്ത് ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഷിപ്പിംഗ് മന്ത്രാലയം ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം അന്വേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു. ഡയറക്ടര്‍ ഓഫ് ഷിപ്പിംഗ് ആയിരിക്കും അന്വേഷണം നടത്തുക.
അതേസമയം, കപ്പല്‍ ജീവനക്കാരെ വിട്ടയക്കണമെന്ന ഇറ്റലിയുടെ ആവശ്യം ഇന്ത്യ തള്ളി. സംഭവത്തില്‍ ഇറ്റാലിയന്‍ അംബാസിഡറെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സെന്റ് ആന്റണീസ് എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട് മൂദാക്കര സ്വദേശി ജെലസ്റ്റിന്‍, തമിഴ്‌നാട്ടിലെ കുളച്ചിലിനടുത്തുള്ള എരമത്തുറ സ്വദേശി പിങ്കു എന്നിവര്‍ വെടിയേറ്റു മരിച്ചത്. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് ഇറ്റാലിയന്‍ കപ്പലായ എന്റിക്കാ ലക്‌സിയിലെ ജീവനക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

LIVE NEWS - ONLINE

  • 1
    1 hour ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 2
    2 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 3
    5 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 4
    7 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 5
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 6
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 8
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    9 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര