Monday, June 17th, 2019

മഞ്ഞലോഹം വരുത്തുന്ന വിപത്ത്

ആയിരക്കണക്കിന് കിലോ സ്വര്‍ണം വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്തായി കേരളത്തിലെത്തിക്കുന്നത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്ക് തന്നെ ഭീഷണിയാവുന്നു. നികുതിവെട്ടിച്ച് കൊണ്ടുവരുന്ന സ്വര്‍ണക്കടത്ത് തടയാനുള്ള പരിശോധന ഉദ്യോഗസ്ഥരുടെ ശ്രമം വൃഥാവിലാവുകയാണിപ്പോള്‍. കള്ളക്കടത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടെന്ന് പിടികൂടപ്പെട്ടവര്‍ തന്നെ വെളിപ്പെടുത്തുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം വിമാനത്താവളം വഴി മാത്രം കടത്തിയത് 1000 കിലോ സ്വര്‍ണമാണെന്ന് ഔദ്യോഗിക രേഖ. പക്ഷെ അനധികൃതമായി പുറത്തേക്കെത്തിയത് ഇതിന്റെ എത്രയോ ഇരട്ടിവരും. കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴിയും പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴിയും നിയമവിധേയമല്ലാതെ … Continue reading "മഞ്ഞലോഹം വരുത്തുന്ന വിപത്ത്"

Published On:May 21, 2019 | 3:50 pm

ആയിരക്കണക്കിന് കിലോ സ്വര്‍ണം വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്തായി കേരളത്തിലെത്തിക്കുന്നത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്ക് തന്നെ ഭീഷണിയാവുന്നു. നികുതിവെട്ടിച്ച് കൊണ്ടുവരുന്ന സ്വര്‍ണക്കടത്ത് തടയാനുള്ള പരിശോധന ഉദ്യോഗസ്ഥരുടെ ശ്രമം വൃഥാവിലാവുകയാണിപ്പോള്‍. കള്ളക്കടത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടെന്ന് പിടികൂടപ്പെട്ടവര്‍ തന്നെ വെളിപ്പെടുത്തുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം വിമാനത്താവളം വഴി മാത്രം കടത്തിയത് 1000 കിലോ സ്വര്‍ണമാണെന്ന് ഔദ്യോഗിക രേഖ. പക്ഷെ അനധികൃതമായി പുറത്തേക്കെത്തിയത് ഇതിന്റെ എത്രയോ ഇരട്ടിവരും. കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴിയും പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴിയും നിയമവിധേയമല്ലാതെ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പലദിവസങ്ങളിലായി പിടികൂടിയിട്ടുണ്ട്. അനധികൃത സ്വര്‍ണക്കടത്ത് ഇപ്പോഴും തുടരുകയാണ്. മലയാളിയുടെ മഞ്ഞലോഹത്തോടുള്ള താല്‍പര്യം കുറയുന്നത് വരെ സ്വര്‍ണക്കടത്ത് തുടരും. സ്വര്‍ണം ലോഹമായല്ലാതെ പല രൂപത്തിലും ഇത് സംസ്ഥാനത്തെത്തും. അത്രക്കും സജീവമാണ് ഇവിടെ സ്വര്‍ണവിപണി. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാസര്‍ക്കോട്, മംഗലാപുരം തീരദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സ്വര്‍ണ കള്ളക്കടത്ത്. അന്ന് വിമാനത്താവളങ്ങള്‍ ഇല്ല. കടല്‍മാര്‍ഗ്ഗം ബോട്ടുകള്‍ വഴിയാണ് സ്വര്‍ണം കരയിലെത്തിച്ചത്. അന്ന് സ്വര്‍ണം കടത്തിയവരൊക്കെ കോടീശ്വരന്മാരായി. സമൂഹത്തില്‍ അംഗീകാരങ്ങളും പദവികളും ലഭിച്ചു. അവരുടെ പണംകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ബഹുനില ഓഫീസ് മന്ദിരങ്ങള്‍ വരെ ഉണ്ടായി. പിന്നീട് ഏറെക്കാലം നിദ്രയിലായ സ്വര്‍ണക്കടത്താണ് ഇപ്പോള്‍ വീണ്ടും അധികൃതരുടെ ഉറക്കം കെടുത്തുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും അഡ്വക്കറ്റുമാരും സ്ത്രീകളുമൊക്കെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സ്വര്‍ണവുമായെത്തുകയാണ്. വിമാനജീവനക്കാര്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍, വിമാനത്താവളത്തിലെ ജീവനക്കാര്‍ എന്നിവരുടെ സഹായവും സ്വര്‍ണക്കടത്തുകാര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. കള്ളക്കടത്ത് സംബന്ധിച്ച രഹസ്യവിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നവര്‍ക്ക് ലഭിക്കുന്ന പാരിതോഷികം കൂടുതല്‍ കടത്ത് പിടികൂടാന്‍ സഹായകരമാവുന്നുണ്ട്. ഒരു സമാന്തര സമ്പദ്ഘടന പുഷ്ടിപ്പെടാനിടയാക്കുന്ന സ്വര്‍ണക്കടത്ത് തടയാന്‍ ഫലപ്രദമായ നടപടികളില്ലെങ്കില്‍ അത് സര്‍ക്കാറിന്റെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്ന് പൊതുസമൂഹം ഭയപ്പെടുന്നു. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും ഇത് ഭീഷണിയാണ്. സ്വര്‍ണത്തിന്റെ ഉപയോഗം പരിമിതപ്പെടുത്താനുള്ള തുടര്‍ച്ചയായ ബോധവത്കരണം അത്യാവശ്യമായി രിക്കുന്നു. ഇതുവഴി ഒരു പരിധിവരെ സ്വര്‍ണത്തിന്റെ ഉപയോഗം കുറക്കാനും നിര്‍ധനരെ കടക്കെണിയില്‍ നിന്നും രക്ഷിക്കാനും കഴിഞ്ഞേക്കും.

LIVE NEWS - ONLINE

 • 1
  14 hours ago

  കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

 • 2
  17 hours ago

  സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

 • 3
  20 hours ago

  ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

 • 4
  21 hours ago

  മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

 • 5
  24 hours ago

  കനത്ത മഴയ്ക്കു സാധ്യത

 • 6
  24 hours ago

  സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

 • 7
  1 day ago

  മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

 • 8
  2 days ago

  കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

 • 9
  2 days ago

  കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി