Sunday, April 21st, 2019

മകന് പിന്നാലെ അമ്മയും ജീവനൊടുക്കി

മകനെ നഷ്ടപ്പെട്ട മനോവിഷമത്തിലാണത്രെ ബിന്ദുവും ജീവനൊടുക്കിയത്.

Published On:Feb 9, 2019 | 12:55 pm

തലശ്ശേരി: രണ്ട് ദിവസം മുമ്പ് മകന്‍ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്തുള്ള ഹര്‍ഷ നിവാസില്‍ വി ബിന്ദു (41)വാണ് ഇന്ന് പുലര്‍ച്ചെ വീടിനടുത്തുള്ള കിണറ്റില്‍ ചാടി മരിച്ചത്.
ബിന്ദുവിന്റെ മകന്‍ കണ്ണൂര്‍ ഐ ടി ഐ വിദ്യാര്‍ത്ഥിയായ അഭിന്‍ രാജ് (18) കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിനകത്ത് തൂങ്ങി മരിച്ചിരുന്നു. ഇതിലുള്ള മനോവിഷമത്തിലാണത്രെ ബിന്ദുവും ജീവനൊടുക്കിയത്. ഭര്‍ത്താവ്: രവി (തലശ്ശേരി സിത്താര ടൂറിസ്റ്റ് ഹോം) മകള്‍: ഹര്‍ഷ (വിദ്യാര്‍ത്ഥിനി). ധര്‍മ്മടം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

LIVE NEWS - ONLINE

  • 1
    9 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    16 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    20 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക