Friday, September 21st, 2018

ഭൂമിക്ക് സമാനമായ മൂന്ന് ഗ്രഹങ്ങള്‍ കൂടി കണ്ടെത്തി

നാസയുടെ കെപ്ലെര്‍ ദൗത്യത്തില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് ഭൂമിക്ക് സമാനവും വാസയോഗ്യവുമായ മൂന്ന് ഗ്രഹങ്ങളെ കണ്ടെത്തി. ഇവ മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വാസയോഗ്യ മേഖലയിലാണെന്നത് ജീവന്റെ സാന്നിധ്യത്തിന് സൂചന നല്‍കുന്നു. ഭൂമിയില്‍നിന്ന് 1200 പ്രകാശവര്‍ഷം അകലെയുള്ള കെപ്ലെര്‍ 62 എന്ന നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നതാണ്, പുതിയതായി കണ്ടെത്തിയ ഗ്രഹങ്ങളില്‍ രണ്ടെണ്ണം. സൂര്യനെക്കാള്‍ ചൂടുകുറഞ്ഞതും ചെറുതുമായ കെപ്ലര്‍ 62വിനെ അഞ്ച് ഗ്രഹങ്ങള്‍ ചുറ്റുന്നുണ്ട്. കെപ്ലെര്‍ 62 ഇ, കെപ്ലെര്‍ 62 എഫ് എന്നിവയാണ് ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍. … Continue reading "ഭൂമിക്ക് സമാനമായ മൂന്ന് ഗ്രഹങ്ങള്‍ കൂടി കണ്ടെത്തി"

Published On:Apr 19, 2013 | 8:23 pm

Nasa Kepler sudinam 22 X 10നാസയുടെ കെപ്ലെര്‍ ദൗത്യത്തില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് ഭൂമിക്ക് സമാനവും വാസയോഗ്യവുമായ മൂന്ന് ഗ്രഹങ്ങളെ കണ്ടെത്തി. ഇവ മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വാസയോഗ്യ മേഖലയിലാണെന്നത് ജീവന്റെ സാന്നിധ്യത്തിന് സൂചന നല്‍കുന്നു.
ഭൂമിയില്‍നിന്ന് 1200 പ്രകാശവര്‍ഷം അകലെയുള്ള കെപ്ലെര്‍ 62 എന്ന നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നതാണ്, പുതിയതായി കണ്ടെത്തിയ ഗ്രഹങ്ങളില്‍ രണ്ടെണ്ണം. സൂര്യനെക്കാള്‍ ചൂടുകുറഞ്ഞതും ചെറുതുമായ കെപ്ലര്‍ 62വിനെ അഞ്ച് ഗ്രഹങ്ങള്‍ ചുറ്റുന്നുണ്ട്.
കെപ്ലെര്‍ 62 ഇ, കെപ്ലെര്‍ 62 എഫ് എന്നിവയാണ് ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍. ഇവിടെ വെള്ളവും മഞ്ഞുമുണ്ടാകാന്‍ സാധ്യതയുള്ളതായി സയന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകിരച്ച ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയെക്കാളും 60 ശതമാനം വലിപ്പം കൂടുതലുള്ള ഗ്രഹമാണ് കെപ്ലെര്‍ 62 ഇ. മാതൃനക്ഷത്രത്തെ ഒരുതവണ ചുറ്റാന്‍ അതിന് 122.4 ഭൗമദിനങ്ങള്‍ വേണം. കെപ്ലെര്‍ 62 എഫിന് ഭൂമിയെ അപേക്ഷിച്ച് 40 ശതമാനം വലിപ്പക്കൂടുതലുണ്ട്. അതിന്റെ പരിക്രമണകാലം 267.3 ഭൗമദിനങ്ങളാണ്.
2009 ല്‍ വിക്ഷേപിച്ച കെപ്ലര്‍ ടെലിസ്‌കോപ്പിന്റെ ഏറ്റവും നിര്‍ണായക കണ്ടുപിടുത്തങ്ങളിലൊന്നാണ് ഈ പുതിയ ഗ്രഹങ്ങള്‍ .

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    7 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    9 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    9 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    12 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    13 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    16 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    17 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    17 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി