Sunday, September 23rd, 2018

ഭാര്യക്കും മകള്‍ക്കും വിഷം നല്‍കിയ ശേഷം മറ്റൊരു മകളെ കഴുത്തു ഞെരിച്ചു കൊന്നു

ചൊക്ലി : ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ഗൃഹനാഥന്‍ മകളെ കഴുത്തു ഞെരിച്ചു കൊന്നു. വിഷം കഴിച്ച് അവശ നിലയിലായ ഗൃഹനാഥനെയും കുടുംബത്തേയും ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ചൊക്ലി കരിയാട് ഇന്നു പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. കാഞ്ഞിരക്കടവ് പാലത്തിന് സമീപത്ത് താമസിക്കുന്ന തയ്യുള്ളതില്‍ സദാനന്ദനാണ് ഈ കടുംകൈ ചെയ്തത്. തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ഥിനി അശ്വതിആര്യയെ(20) യെയാണ് വിഷം നല്‍കി കഴുത്ത് ഞെരിച്ച് കൊന്നത്.ഭാര്യ ഭാരതി(41) മകള്‍ ഗായത്രി(9) എന്നിവരാണ് അവശനിലയില്‍ ആശുപത്രിയിലുള്ളത്. ജ്യൂസിലാണ് ഇവര്‍ക്ക് വിഷം … Continue reading "ഭാര്യക്കും മകള്‍ക്കും വിഷം നല്‍കിയ ശേഷം മറ്റൊരു മകളെ കഴുത്തു ഞെരിച്ചു കൊന്നു"

Published On:Feb 17, 2012 | 7:57 am

ചൊക്ലി : ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ഗൃഹനാഥന്‍ മകളെ കഴുത്തു ഞെരിച്ചു കൊന്നു. വിഷം കഴിച്ച് അവശ നിലയിലായ ഗൃഹനാഥനെയും കുടുംബത്തേയും ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ചൊക്ലി കരിയാട് ഇന്നു പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. കാഞ്ഞിരക്കടവ് പാലത്തിന് സമീപത്ത് താമസിക്കുന്ന തയ്യുള്ളതില്‍ സദാനന്ദനാണ് ഈ കടുംകൈ ചെയ്തത്. തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ഥിനി അശ്വതിആര്യയെ(20) യെയാണ് വിഷം നല്‍കി കഴുത്ത് ഞെരിച്ച് കൊന്നത്.ഭാര്യ ഭാരതി(41) മകള്‍ ഗായത്രി(9) എന്നിവരാണ് അവശനിലയില്‍ ആശുപത്രിയിലുള്ളത്. ജ്യൂസിലാണ് ഇവര്‍ക്ക് വിഷം നല്‍കിതത്രെ. കയ്പ്പു കാരണം ആര്യയെ വിഷം കഴിക്കാന്‍ വിസമ്മിച്ചതിനെ തുടര്‍ന്നാണ് കഴുത്ത് ഞെരിച്ചു കൊന്നത്.
രാത്രി ഒമ്പതരയോടെ വീട്ടിലെത്തിയ സദാനന്ദന്‍ തനിക്കും മക്കള്‍ക്കും കടയില്‍ നിന്നും വാങ്ങിവന്ന ജ്യൂസ് നല്‍കുകയായിരുന്നെന്ന് ഭാരതി പറഞ്ഞു. ജ്യൂസ് കഴിച്ച ശേഷമാണ് ഗ്ലാസിനടിയില്‍ ഗുളിക കണ്ടത്. തടുര്‍ന്ന് എല്ലാവര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും അത് കാര്യമാക്കാതെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്നെന്നും പിന്നെ ഒന്നും ഓര്‍മ്മയുണ്ടായിരുന്നില്ലെന്നും ഭാരതി പറഞ്ഞു.
സദാനന്ദനെ തൊട്ടടുത്ത ഭാര്യാ സഹോദരന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും അവശനിലിയില്‍ കണ്ടെത്തി. ഗള്‍ഫിലായിരുന്ന സദാനന്ദന്‍ ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. ഇപ്പോള്‍ കോണ്‍ക്രീറ്റ് ജോലി ചെയ്തു വരികയാണ്.
മറ്റൊരു മകളായ സൂര്യ പുതുച്ചേരിയില്‍ ബിടെക്കിന് പഠിക്കുകയാണ്. ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ കഴിയുന്ന സദാനന്ദന്‍ പോലീസ് നിരീക്ഷണത്തിലാണ്.

LIVE NEWS - ONLINE

  • 1
    57 mins ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    1 hour ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 3
    13 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 4
    14 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 5
    17 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 6
    19 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 7
    19 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 8
    19 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 9
    22 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും