Tuesday, September 25th, 2018

ഭര്‍ത്താക്കന്‍മാരുടെ ജയില്‍ മോചനത്തിന് പണം കണ്ടെത്താന്‍ വൃക്ക വാഗ്ദാനവുമായി യുവതികള്‍

ഹൈദരാബാദ് : ദുബായ് ജയിലില്‍ കഴിയുന്ന ഭര്‍ത്താക്കന്‍മാരുടെ മോചനത്തിന് പണം കണ്ടെത്താന്‍ തങ്ങളുടെ വൃക്ക വില്‍ക്കാന്‍ അനുവദിക്കണമെന്ന് കാട്ടി ആറ് സ്ത്രീകള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ആന്ധ്രാപ്രദേശിലെ കരീംനഗറില്‍ നിന്നുള്ള സ്ത്രീകളാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ ഈ ആവശ്യവുമായി സമീപിച്ചത്. ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ ജനിവരി 17 നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആന്ധ്രാപ്രദേശ് പ്രവാസി സെല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തോടും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ദുബായിയില്‍ നിര്‍മാണത്തൊഴിലാളികളായി ജോലി ചെയ്യവെ ഒരു നേപ്പാളി സുരക്ഷാ ജീവനക്കാരന്റെ … Continue reading "ഭര്‍ത്താക്കന്‍മാരുടെ ജയില്‍ മോചനത്തിന് പണം കണ്ടെത്താന്‍ വൃക്ക വാഗ്ദാനവുമായി യുവതികള്‍"

Published On:Nov 14, 2012 | 4:46 am

ഹൈദരാബാദ് : ദുബായ് ജയിലില്‍ കഴിയുന്ന ഭര്‍ത്താക്കന്‍മാരുടെ മോചനത്തിന് പണം കണ്ടെത്താന്‍ തങ്ങളുടെ വൃക്ക വില്‍ക്കാന്‍ അനുവദിക്കണമെന്ന് കാട്ടി ആറ് സ്ത്രീകള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ആന്ധ്രാപ്രദേശിലെ കരീംനഗറില്‍ നിന്നുള്ള സ്ത്രീകളാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ ഈ ആവശ്യവുമായി സമീപിച്ചത്. ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ ജനിവരി 17 നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആന്ധ്രാപ്രദേശ് പ്രവാസി സെല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തോടും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ദുബായിയില്‍ നിര്‍മാണത്തൊഴിലാളികളായി ജോലി ചെയ്യവെ ഒരു നേപ്പാളി സുരക്ഷാ ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കരിംനഗര്‍ സ്വദേശികളായ ശിവരാത്രി മല്ലേഷ്, രവി, നാംപെല്ലി വെങ്കിട്ട്, ലക്ഷ്മണ്‍, ഹനുമന്തു, സയ്യിദ് കരീം എന്നിവര്‍ ജയിലിലായത്. അഞ്ചു പേര്‍ക്ക് 24 വര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവുമായിരുന്നു ദുബായ് കോടതി ശിക്ഷ വിധിച്ചത്. അതേസമയം ഇവര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളല്ലെന്നും മതിയായ നിയമസഹായം കിട്ടാത്തതിനാലാണ് ജയിലിലായതെന്നും ഇവരുടെ ഭാര്യമാര്‍ പറയുന്നു. ശരിഅത്ത് നിയമപ്രകാരം മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ ‘ബ്ലഡ്മണി’ എന്ന പേരില്‍ അറിയപ്പെടുന്ന നഷ്ടപരിഹാരം സ്വീകരിച്ച് മാപ്പ് നല്‍കുകയാണെങ്കില്‍ ഇവരെ മോചിപ്പിക്കാനാവുമെന്ന പ്രതീക്ഷയാണ് സ്വന്തം വൃക്ക വില്‍ക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ മരണപ്പെട്ട നേപ്പാളി സ്വദേശിയുടെ ഭാര്യ ആവശ്യപ്പെട്ടത് 15 ലക്ഷം രൂപയായിരുന്നു. ഇത്രയും തുക കണ്ടെത്താന്‍ മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണ് ഇവര്‍ ഈ കടുത്ത തീരുമാനത്തിലെത്തിയത്.

LIVE NEWS - ONLINE

  • 1
    45 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    2 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    4 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    6 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്