ബ്രഡ് കമ്പനി മാലിന്യം ദുരിതതമാവുന്നു

Published:November 17, 2016

കോഴിക്കോട് :കുന്നമംഗലം പെരിങ്ങൊളത്തെ ‘വീറ്റ’ ബ്രഡ് കമ്പനിയില്‍നിന്ന് പുറം തള്ളുന്ന മാലിന്യങ്ങള്‍ ജനങ്ങള്‍ക്ക് ദുരിതമാകുന്നു. പ്രദേശത്തെ കോണ്‍ഗ്രസുകാരന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബ്രഡ് കമ്പനി. ഉപയോഗശൂന്യമായ ബ്രഡും മറ്റ് പാഴ്വസ്തുക്കളും പ്‌ളാസ്റ്റിക് കവറോടുകൂടി ഇവിടെ കത്തിക്കുന്നതായി പരിസരവാസികള്‍ പറയുന്നു.
ഇവിടത്തെ മാലിന്യടാങ്ക് അശാസ്ത്രീയമായാണ് നിര്‍മിച്ചിരിക്കുന്നത്. ടാങ്ക് പുഴുവരിക്കുന്ന നിലയിലാണ്. പ്രദേശവാസികള്‍ ഇത് സംബന്ധിച്ച് നിരവധി തവണ കമ്പനി ഉടമസ്ഥനോട് പരാതി പറഞ്ഞെങ്കിലും അവഗണിക്കുകയായിരുന്നു. പ്‌ളാസ്റ്റിക് കത്തിക്കുന്നതുമൂലം പരിസരവാസികള്‍ക്കെല്ലാം ശ്വാസതടസം നേരിടുന്നുണ്ട്. ഇത് സംബന്ധിച്ച് പരിസരവാസികള്‍ പെരുവയല്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ഉടമ ഗൌനിച്ചില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് പരിസരവാസികളുടെ തീരുമാനം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.