Wednesday, August 21st, 2019

കപ്പലിടിച്ച് തകര്‍ന്ന ബോട്ട് കണ്ടെത്തിയതായി സൂചന

കൊച്ചി : ചേര്‍ത്തല മനക്കോടം തീര്‍ത്ത് കപ്പല്‍ ഇടിച്ചു തകര്‍ന്ന് മുങ്ങിയ മത്സ്യബന്ധന ബോട്ട് കണ്ടെത്തിയതായി സൂചന. നാവികസേനയുടെ പരിശോധനയിലാണ് അപകടം നടന്ന സ്ഥലത്ത് കടലില്‍ 50 മീറ്റര്‍ ആഴത്തില്‍ ബോട്ടെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. വിദഗ്ധ പരിശോധനക്കായി നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ എത്തുന്നുണ്ട്. അപകടത്തില്‍ കാണാതായ ക്ലീറ്റസ്, ബര്‍ണാഡ്, സന്തോഷ് എന്നീ മത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് കരുതപ്പെടുന്നത്. നാവികസേനയും തീരസംരക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായാണ് കഴിഞ്ഞ രണ്ട് ദിവസവും മത്സ്യ ത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ … Continue reading "കപ്പലിടിച്ച് തകര്‍ന്ന ബോട്ട് കണ്ടെത്തിയതായി സൂചന"

Published On:Mar 2, 2012 | 5:11 pm

കൊച്ചി : ചേര്‍ത്തല മനക്കോടം തീര്‍ത്ത് കപ്പല്‍ ഇടിച്ചു തകര്‍ന്ന് മുങ്ങിയ മത്സ്യബന്ധന ബോട്ട് കണ്ടെത്തിയതായി സൂചന. നാവികസേനയുടെ പരിശോധനയിലാണ് അപകടം നടന്ന സ്ഥലത്ത് കടലില്‍ 50 മീറ്റര്‍ ആഴത്തില്‍ ബോട്ടെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. വിദഗ്ധ പരിശോധനക്കായി നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ എത്തുന്നുണ്ട്.
അപകടത്തില്‍ കാണാതായ ക്ലീറ്റസ്, ബര്‍ണാഡ്, സന്തോഷ് എന്നീ മത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് കരുതപ്പെടുന്നത്. നാവികസേനയും തീരസംരക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായാണ് കഴിഞ്ഞ രണ്ട് ദിവസവും മത്സ്യ ത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തിയത്.
അതിനിടെ ബോട്ടിലിടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത എം വി പ്രഭുദയ എന്ന ഇന്ത്യന്‍ ചരക്കു കപ്പലാണ് ബോട്ടിനെ ഇടിച്ച് മുക്കിയതെന്നാണ് സൂചന. ഗോവയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പയിര് കയറ്റിപ്പോകുകയായിരുന്നു ഈ കപ്പല്‍. മുംബൈയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിലെ നൂതന സാങ്കേതിക സംവിധാനമായ വെസല്‍ ട്രാഫിക് മോണിട്ടറിംഗ് സംവിധാനം ഉപയോഗിച്ചാണ്് കപ്പല്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി കപ്പലിനായി തെരച്ചില്‍ നടക്കുകയായിരുന്നു.
കപ്പല്‍ ഉടമകള്‍ മുംബൈക്കാരാണെങ്കിലും സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ സിംഗപ്പൂര്‍ പതാകയാണ് കപ്പലിലുള്ളത്. കപ്പല്‍ കൊച്ചി തീരത്തെത്തിക്കാന്‍ കപ്പലുടമക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാമെന്ന് കപ്പല്‍ ഉടമകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
കപ്പല്‍ കണ്ടെത്താനുള്ള ശ്രമത്തിനിടെ ഇതുവഴി കടന്നു പോയ നിരവധി കപ്പലുകളോടും മറ്റും അധികൃതര്‍ വിവരം തിരക്കിയിരുന്നു. ഇതിനിടെ എം വി പ്രഭുദയയിലെ ജീവനക്കാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. എന്നാല്‍ മറ്റു കപ്പലുകള്‍ വ്യക്തമായ മറുപടി നല്‍കിയപ്പോള്‍ പ്രഭുദയയിലെ ജീവനക്കാര്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ലത്രെ. അക്കാരണത്താല്‍ നേരത്തെ തന്നെ ഇവരെ സംശയമുണ്ടായിരുന്നു.
അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

LIVE NEWS - ONLINE

 • 1
  12 hours ago

  സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

 • 2
  13 hours ago

  പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

 • 3
  15 hours ago

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

 • 4
  18 hours ago

  കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

 • 5
  20 hours ago

  ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 • 6
  20 hours ago

  കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

 • 7
  20 hours ago

  നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

 • 8
  20 hours ago

  ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

 • 9
  20 hours ago

  മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു