Saturday, April 20th, 2019

ബേനസീര്‍ വധം : മുഷാറഫിനെ അറസ്റ്റു ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി

ഇസ്ലാമാബാദ് : മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ അറസ്റ്റു ചെയ്യാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടിയതായി ഡോണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു. മുഷറഫിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമയച്ചുവെന്നാണ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. പാക് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ മുഷാറഫ് ഇപ്പോള്‍ ബ്രിട്ടനിലും യു എ ഇയിലുമായി പ്രവാസ ജീവിതം നയിക്കുകയാണ്. മുഷറഫിനെ നാട്ടിലെത്തിച്ചശേഷം … Continue reading "ബേനസീര്‍ വധം : മുഷാറഫിനെ അറസ്റ്റു ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി"

Published On:Mar 1, 2012 | 12:32 pm

ഇസ്ലാമാബാദ് : മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ അറസ്റ്റു ചെയ്യാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടിയതായി ഡോണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു.
മുഷറഫിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമയച്ചുവെന്നാണ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. പാക് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ മുഷാറഫ് ഇപ്പോള്‍ ബ്രിട്ടനിലും യു എ ഇയിലുമായി പ്രവാസ ജീവിതം നയിക്കുകയാണ്. മുഷറഫിനെ നാട്ടിലെത്തിച്ചശേഷം വിചാരണ ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ബേനസീര്‍ ഭൂട്ടോയുടെ വധത്തില്‍ തനിക്ക് പങ്കില്ലെന്ന് മുഷാറഫ് അറിയിച്ചു. രാഷ്ര്ടീയ നേതാക്കളുടെ സുരക്ഷാ ചുമതല അത് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവാദിത്വമല്ല. അത് പ്രാദേശിക ഭരണകൂടത്തിനാണെന്നും ബേനസീറിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്നത് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാക്കളായിരുന്നുവെന്നുമാണ് മുഷാറഫ് പ്രതികരിച്ചത്.

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    3 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    3 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    6 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും