Wednesday, July 24th, 2019

ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും, ഒത്തുതീര്‍പ്പിന് സാധ്യത

Published On:Jun 19, 2019 | 12:24 pm

തിരു: വ്യവസായിയും സിപിഎം സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനോയിക്കെതിരെയുള്ള ലൈംഗികാരോപണം സംബന്ധിച്ച കേസ് ഒത്തുതീര്‍പ്പിലേക്കെത്തിക്കാന്‍ നീക്കം. കേസില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള സാധ്യതകള്‍ നില നില്‍ക്കുന്ന സാഹചര്യത്തില്‍ യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയ് അല്ലെന്ന് തെളിയിക്കപ്പെടുന്ന സാഹചര്യത്തില്‍ മാത്രമാകും കേരളാ പോലീസിന് കേസെടുക്കാനാവുക എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ യുവതി റജിസ്റ്റര്‍ ചെയ്ത കേസ് ഇല്ലാതാക്കുകയോ ഒത്തുതീര്‍പ്പുണ്ടാക്കുകയോ ചെയ്യാനാണ് സാധ്യത.
അതിനിടയില്‍ പീഡനപരാതിയില്‍ മുംബൈ പോലീസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഒഷിവാര പോലീസ് സ്‌റ്റേഷനില്‍ ജൂണ്‍ 13 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനോയ് കോടിയേരിക്കെതിരേ വഞ്ചന അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പരാതിയിലുള്ള തെളിവുകള്‍ ആദ്യം ശേഖരിക്കും. ഇതിനായി യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ഇരുവരുടെയും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും പരിശോധിക്കും. യുവതിയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ളവയും ശേഖരിക്കും.
ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബിനോയിയോട് ആവശ്യപ്പെടാനാണ് പോലീസ് നീക്കം. പ്രതികരിച്ചില്ലെങ്കില്‍ സമന്‍സ് അയക്കുന്നതടക്കമുളള നടപടികളിലേക്ക് കടക്കും. കേസില്‍ കുട്ടിയുടെ അച്ഛനാരെന്ന് തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയാകും പ്രധാനമായും കേസിനെ സ്വാധീനിക്കുക. ഡിഎന്‍എ പരിശോധനക്ക് യുവതി തയ്യാറാണ് താനും.
പരിശോധനാ ഫലത്തില്‍ കുട്ടിയുടെ പിതൃത്വം ബിനോയിയില്‍ തെളിയിക്കപ്പെട്ടാല്‍ ആരോപണത്തിന് പ്രധാന തെളിവ് ലഭിക്കും. ദുബായിയില്‍ മുന്‍ ബാര്‍ ഡാന്‍സറായിരുന്ന മുംബൈയിലെ മിരാ റോഡ് സ്വദേശിനി കഴിഞ്ഞ ദിവസമാണ് ബിനോയ്‌ക്കെതിരെ പീഡനകുറ്റം ചുമത്തി രംഗത്ത് വന്നത്. കഴിഞ്ഞ വര്‍ഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തില്‍ രണ്ട് കുട്ടികളുണ്ടെന്ന് മനസ്സിലാക്കിയതെന്നും നിലവില്‍ എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായ പരാതിക്കാരി പറഞ്ഞു. ഒന്‍പത് വര്‍ഷത്തോളം പലയിടങ്ങളിലായി പല തവണ താന്‍ പീഡിപ്പിക്കപ്പെട്ടെന്നും വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നതായും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണം ഉന്നയിച്ച യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരില്‍ തനിക്കു മകനില്ലെന്നും ഏപ്രില്‍ 12ന് കണ്ണൂര്‍ ഐജിക്കു നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 34 കാരിയായ യുവതിയും, മുംബൈയിലെ പേരറിയാത്ത മറ്റുള്ള ചിലരും ചേര്‍ന്ന് 2018 ഡിസംബര്‍ 31ന് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് തനിക്കു കത്തയച്ചെന്നു ബിനോയ് പരാതിയില്‍ പറയുന്നു.
അതിനിടെ ബിനോയി കോടിയേരിക്കെതിരായ ബലാത്സംഗക്കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കും. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതോരു ഉത്തരവാദിത്വവുമില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

 

 

LIVE NEWS - ONLINE

 • 1
  36 mins ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 2
  1 hour ago

  ചെറുതല്ല എന്നാല്‍ വലുതും

 • 3
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 4
  2 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

 • 5
  2 hours ago

  പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

 • 6
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 7
  2 hours ago

  ഡി.എം.കെ. നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ടു

 • 8
  2 hours ago

  കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും

 • 9
  2 hours ago

  ഭീകരവാദം തടയണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക