Saturday, November 17th, 2018

ബിജെപി ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിന് : ഖുശ്ബു

ശബരിമല പ്രശ്‌നത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല.

Published On:Nov 2, 2018 | 9:33 am

ഇന്‍ഡോര്‍: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വര്‍ഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് നടിയും കോണ്‍ഗ്രസ് പാര്‍ട്ടി വക്താവുമായ ഖുശ്ബു.ദക്ഷിണേന്ത്യയില്‍ സ്ഥാനം കണ്ടെത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും എന്നാല്‍ അവരുടെ മുന്നില്‍ വാതില്‍ അടച്ചിരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യമെന്നും ഖുശ്ബു പറഞ്ഞു. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുന്നതിനിടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇല്ലെന്നും ഖുശ്ബു വ്യക്തമാക്കി. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ പുരുഷന്മാരെയും സ്ത്രീകളേയും വേര്‍തിരിക്കുന്നതിന് കോണ്‍ഗ്രസ് എതിരാണ്. എന്നാല്‍ ആചാരങ്ങളും വിശ്വാസങ്ങളും ഓരോ മതത്തിനും വ്യത്യസ്ഥമാണെന്ന് ഞങ്ങള്‍ക്ക് അറിയാവുന്നതാണ്. കേരളത്തിലെ സ്ത്രീകള്‍ അടക്കമുള്ളവര്‍ വര്‍ഷങ്ങളായുള്ള ആചാരത്തെയാണ് പിന്തുണക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    10 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    14 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    18 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു